loader image
കൊച്ചി മെട്രോയിൽ ഗതാഗതം സാധാരണ നിലയിലായി! തകരാർ പരിഹരിച്ചു

കൊച്ചി മെട്രോയിൽ ഗതാഗതം സാധാരണ നിലയിലായി! തകരാർ പരിഹരിച്ചു

കൊച്ചി മെട്രോയിൽ രാവിലെ അനുഭവപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിച്ചതിനെത്തുടർന്ന് സർവീസുകൾ സാധാരണ നിലയിലായി. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന ട്രെയിൻ എം.ജി. റോഡ് സ്റ്റേഷന് സമീപം ബ്രേക്ക് തകരാറിനെത്തുടർന്ന് പാതിവഴിയിൽ കുടുങ്ങുകയായിരുന്നു. ഇതേത്തുടർന്ന് ഒന്നര മണിക്കൂറോളം മെട്രോ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തകരാറിലായ ട്രെയിൻ പിന്നീട് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ സുരക്ഷിതമായി ഇറക്കി.

തകരാറിലായ കോച്ചുകൾ മറ്റൊരു ട്രെയിനിന്റെ സഹായത്തോടെ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റിയതോടെയാണ് ട്രാക്ക് സജ്ജമായത്. രാവിലെ തിരക്കേറിയ സമയത്തുണ്ടായ തടസ്സം ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകാനിറങ്ങിയ നൂറുകണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നിലവിൽ തടസ്സങ്ങളെല്ലാം നീങ്ങിയതായും മെട്രോ സർവീസുകൾ കൃത്യസമയത്ത് തന്നെ ഓടിത്തുടങ്ങിയതായും അധികൃതർ അറിയിച്ചു.

The post കൊച്ചി മെട്രോയിൽ ഗതാഗതം സാധാരണ നിലയിലായി! തകരാർ പരിഹരിച്ചു appeared first on Express Kerala.

Spread the love
See also  ഇനി ഒരൊറ്റ ആപ്പ് മതി; ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാർച്ച് 1 മുതൽ മാറ്റം!

New Report

Close