loader image
ശബരിമല സ്വർണക്കൊള്ളക്കേസ്! തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശബരിമല സ്വർണക്കൊള്ളക്കേസ്! തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ കഴിയുന്ന സമയത്ത് നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർചികിത്സയ്ക്കും മറ്റ് ശാരീരിക അസ്വസ്ഥതകൾ പരിശോധിക്കുന്നതിനുമായാണ് അദ്ദേഹത്തെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണ് വിവരം.

ജയിലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നേരത്തെ അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയത്. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

Also Read:അങ്കണവാടി ജീവനക്കാരുടെ പെൻഷന് 20 കോടി രൂപ അനുവദിച്ചു

സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്ന കർശന ഉപാധിയോടെയാണ് തന്ത്രിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലം വിജിലൻസ് കോടതിയിലാണ് തന്ത്രി അപേക്ഷ സമർപ്പിച്ചത്.

See also  CTET ഫെബ്രുവരി 2026 പരീക്ഷ! CBSE പേപ്പർ 1, 2 ഉത്തരസൂചിക ഉടൻ പുറത്തിറങ്ങും

The post ശബരിമല സ്വർണക്കൊള്ളക്കേസ്! തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു appeared first on Express Kerala.

Spread the love

New Report

Close