
വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്കായി സർക്കാർ പ്രത്യേക അവസരം ഒരുക്കുന്നു. 1995 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കും, മുൻപ് റീ-രജിസ്റ്റർ ചെയ്തവർക്കും തങ്ങളുടെ പഴയ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് 2026 ഏപ്രിൽ 30 വരെ രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്. എന്നാൽ ശിക്ഷാ നടപടികൾ മൂലമോ ജോലിയിൽ മനപ്പൂർവ്വം ഹാജരാകാത്തത് മൂലമോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
ഇത്തരത്തിൽ സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നവർക്ക് തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ടായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു. താൽപ്പര്യമുള്ളവർക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ വഴിയോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം.
The post എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ പ്രത്യേക അവസരം; ഏപ്രിൽ 30 വരെ അപേക്ഷിക്കാം appeared first on Express Kerala.



