loader image
“മന്ത്രിയുടെ മുറിവിനേക്കാൾ വലുതാണ് വിനോദിനിയുടെ വേദന”; വീണാ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

“മന്ത്രിയുടെ മുറിവിനേക്കാൾ വലുതാണ് വിനോദിനിയുടെ വേദന”; വീണാ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരായ കെ.എസ്.യു സമരത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. മന്ത്രിയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്ന് പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രംഗത്തെത്തിയപ്പോൾ, കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.

“ഈ കുഞ്ഞു മുറിവിൽ മന്ത്രിക്ക് ഇത്ര വേദനിച്ചുവെങ്കിൽ, ആരോഗ്യവകുപ്പിന്റെ പിഴവിനാൽ കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപതര വയസ്സുകാരി വിനോദിനിക്ക് എത്ര വേദനിച്ചു കാണും?” എന്നായിരുന്നു രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമരത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് എങ്ങനെയാണ് പരിക്കേറ്റതെന്ന് പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: മന്ത്രിക്കെതിരായ അക്രമം നിഷ്ഠൂരമെന്ന് എം.വി. ഗോവിന്ദൻ; ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്കു നേരെ നടന്ന ആക്രമണം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിച്ച് കേരളത്തിലെ മികച്ച ആരോഗ്യമേഖലയെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനുള്ള രാഷ്ട്രീയ ആഭാസമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിനെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

See also  ദൃശ്യങ്ങളിൽ കയ്യേറ്റമില്ല, കെ.എസ്.യു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കും; വി.ഡി. സതീശൻ

The post “മന്ത്രിയുടെ മുറിവിനേക്കാൾ വലുതാണ് വിനോദിനിയുടെ വേദന”; വീണാ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ appeared first on Express Kerala.

Spread the love

New Report

Close