loader image
ദൃശ്യങ്ങളിൽ കയ്യേറ്റമില്ല, കെ.എസ്.യു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കും; വി.ഡി. സതീശൻ

ദൃശ്യങ്ങളിൽ കയ്യേറ്റമില്ല, കെ.എസ്.യു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കും; വി.ഡി. സതീശൻ

രോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നടന്നത് കെഎസ് യു ആക്രമണമാണെന്ന വാദം പൂർണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ലെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

വെറും മൂന്നോ നാലോ കെ എസ് യു പ്രവർത്തകർ മാത്രമാണ് പ്രതിഷേധത്തിന് എത്തിയത്. ഇവർക്ക് ചുറ്റും മുപ്പത്തഞ്ചോളം പോലീസുകാർ ഉണ്ടായിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ മന്ത്രിയാണ് ആക്രോശിച്ചുകൊണ്ട് പ്രവർത്തകരുടെ അടുത്തേക്ക് എത്തിയതെന്ന് മനസ്സിലാക്കാം. കെ എസ് യു പ്രവർത്തകർ മന്ത്രിക്കെതിരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് വിഷയം പാർട്ടി ഗൗരവമായി വിലയിരുത്തും. സമരത്തിന്റെ ഭാഗമായി കെ എസ് യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അത്തരം തെറ്റുകൾ ബോധ്യപ്പെട്ടാൽ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

See also  സ്മാർട്ട്‌ഫോൺ വിപണിയിൽ പോരാട്ടം മുറുകുന്നു! സാംസങ്, ഷവോമി, ഐക്യൂ ഫോണുകൾ ഉടൻ പുറത്തിറങ്ങും

The post ദൃശ്യങ്ങളിൽ കയ്യേറ്റമില്ല, കെ.എസ്.യു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കും; വി.ഡി. സതീശൻ appeared first on Express Kerala.

Spread the love

New Report

Close