മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 5349 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷത്തെ പരിശീലനത്തിന് എൻജിനീയറിങ് ബിരുദധാരികൾക്കോ ഡിപ്ലോമക്കാർക്കോ അപേക്ഷിക്കാൻ അർഹതയില്ല. പരീക്ഷാഫലം കാത്തിരിക്കുന്നവരെയും അപേക്ഷയിൽ പരിഗണിക്കില്ല. ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, ഡീസൽ മെക്കാനിക് തുടങ്ങി പത്തൊൻപതോളം ട്രേഡുകളിലാണ് അവസരമുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.rrc-wr.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23 വൈകീട്ട് 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.
The post റെയിൽവേയിൽ 5349 ഒഴിവുകൾ; ഐടിഐക്കാർക്ക് സുവർണ്ണാവസരം appeared first on Express Kerala.



