കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ എസ് യു ആക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. വിമോചന സമരത്തിന്റെ ഭൂതബാധയാണ് മന്ത്രിക്കെതിരെ കടന്നാക്രമണം നടത്തിയ കെ എസ് യു ‘തെമ്മാടിക്കൂട്ടം’ പ്രകടിപ്പിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
സ്ത്രീവിരുദ്ധത നിറഞ്ഞ ഈ ‘ആൺ വിളയാട്ടത്തിന്’ അക്രമികൾ വലിയ വില നൽകേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഒരു വനിതാ മന്ത്രിയെപ്പോലും കായികമായി ആക്രമിക്കാൻ കാണിച്ച ധാർഷ്ട്യം വച്ചുപൊറുപ്പിക്കില്ല. പഴയകാലത്തെ അട്ടിമറി സമരങ്ങൾ ആവർത്തിച്ച് വിജയിക്കാമെന്നത് മൗഢ്യമാണെന്നും, അത്തരം സമരാഭാസങ്ങൾക്ക് ജനാധിപത്യ കേരളം തക്കതായ മറുപടി നൽകുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്നത് ശുദ്ധമായ ധാർഷ്ട്യമാണെന്നും ഇത് കേരള സമൂഹം തിരിച്ചറിയുമെന്നും അവർ കൂട്ടിച്ചേർത്തു.
The post ധാർഷ്ട്യത്തിന് തക്കതായ മറുപടി നൽകും; കെ എസ് യുവിനെതിരെ ആഞ്ഞടിച്ച് ഡോ. ആർ. ബിന്ദു appeared first on Express Kerala.



