loader image
മന്ത്രിക്കെതിരെ വധശ്രമം! അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ; കർശന നടപടിയുമായി പോലീസ്

മന്ത്രിക്കെതിരെ വധശ്രമം! അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ; കർശന നടപടിയുമായി പോലീസ്

രോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും മന്ത്രിയുടെ സുരക്ഷ കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചികിത്സാപ്പിഴവിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെയാണ് മന്ത്രിക്ക് പരിക്കേറ്റത്.

നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മന്ത്രി വീണാ ജോർജ്. റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ഉന്തും തള്ളിലും മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്. പോലീസ് വലയം ഭേദിച്ചെത്തിയ പ്രതിഷേധക്കാർ മന്ത്രിയെ ശാരീരികമായി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസമയത്ത് സ്പീക്കർ എ.എൻ. ഷംസീറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സ്പീക്കറുടെ സാന്നിധ്യത്തിലാണ് ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

Also Read: “ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ എവിടെയായിരുന്നു ഈ ധാർമ്മികത?” വീണാ ജോർജിനെതിരായ ആരോപണം തള്ളി അടൂർ പ്രകാശ്

ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസിന്റേത് ഹീനമായ രാഷ്ട്രീയമാണെന്ന് രൂക്ഷമായി വിമർശിച്ചു. ഒരു വനിതാ മന്ത്രിയെ തെരുവിൽ കയ്യേറ്റം ചെയ്ത നടപടി ജനാധിപത്യത്തിന് ചേർന്നതല്ലെന്നും യുഡിഎഫ് നേതൃത്വം സംഭവത്തിൽ മാപ്പ് പറയണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ആശുപത്രിയിലെത്തി മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. സംഭവത്തെത്തുടർന്ന് സംസ്ഥാനവ്യാപകമായി കനത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

See also  തമിഴ്‌നാട്ടിൽ ടിവികെ-പോലീസ് വാക്പോര്! വിജയ്‌യുടെ വെല്ലൂർ യോഗത്തിന് അനുമതി വൈകിയെന്ന് പരാതി

The post മന്ത്രിക്കെതിരെ വധശ്രമം! അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ; കർശന നടപടിയുമായി പോലീസ് appeared first on Express Kerala.

Spread the love

New Report

Close