loader image
കുഞ്ഞൻ ലുക്കിൽ വമ്പൻ കരുത്ത്! വൺപ്ലസ് 15 സീരീസിലെ ‘മിനി പവർഹൗസ്’ ഉടൻ എത്തുന്നു…?

കുഞ്ഞൻ ലുക്കിൽ വമ്പൻ കരുത്ത്! വൺപ്ലസ് 15 സീരീസിലെ ‘മിനി പവർഹൗസ്’ ഉടൻ എത്തുന്നു…?

സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമായ വൺപ്ലസ് 15 സീരീസിലേക്ക് പുതിയൊരു കോംപാക്ട് ഫോൺ കൂടി എത്തുന്നു. വൺപ്ലസ് 15T (OnePlus 15T) എന്ന് പേരിട്ടിരിക്കുന്ന ഈ ‘മിനി പവർഹൗസ്’ മാർച്ചിൽ ചൈനയിൽ പുറത്തിറങ്ങും. ആഗോള വിപണിയിൽ വൺപ്ലസ് 15s എന്ന പേരിലായിരിക്കും ഈ ഫോൺ എത്തുകയെന്നാണ് സൂചന. വലിയ ഫോണുകൾ ഇഷ്ടപ്പെടാത്തവർക്കായി 6.32 ഇഞ്ച് കോംപാക്ട് OLED ഡിസ്‌പ്ലേയുമായാണ് ഇത് വരുന്നത്. 1.5K റെസല്യൂഷനും 165Hz റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും ഏറ്റവും പുതിയ Snapdragon 8 Elite Gen 5 ചിപ്‌സെറ്റ് കരുത്തിലായിരിക്കും ഈ പ്രീമിയം ഫോൺ പ്രവർത്തിക്കുക.

അവിശ്വസനീയമായ ബാറ്ററി കരുത്താണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,500 mAh ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 50MP അല്ലെങ്കിൽ 200MP പ്രൈമറി ക്യാമറയും, 32MP സെൽഫി ക്യാമറയും ഫോണിലുണ്ടാകും. 1TB വരെ സ്റ്റോറേജും LPDDR 5X റാമും പ്രതീക്ഷിക്കുന്ന ഫോണിൽ ആപ്പിളിന്റെ മാഗ് സേഫിന് സമാനമായ മാഗ്നറ്റിക് കണക്റ്റിവിറ്റി സൗകര്യവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ടെക് ലോകത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രീമിയം ഫീച്ചറുകൾ കോംപാക്ട് രൂപത്തിൽ ആഗ്രഹിക്കുന്നവർക്ക് ഈ വൺപ്ലസ് ഫോൺ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.

See also  കുതിച്ചുചാട്ടവുമായി ഇന്ത്യൻ വാഹന വിപണി; ജനുവരിയിൽ വിറ്റഴിച്ചത് ഒരു ലക്ഷത്തോളം വാണിജ്യ വാഹനങ്ങൾ

The post കുഞ്ഞൻ ലുക്കിൽ വമ്പൻ കരുത്ത്! വൺപ്ലസ് 15 സീരീസിലെ ‘മിനി പവർഹൗസ്’ ഉടൻ എത്തുന്നു…? appeared first on Express Kerala.

Spread the love

New Report

Close