loader image
മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതം! ഐസിയുവിലേക്ക് മാറ്റി, വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതം! ഐസിയുവിലേക്ക് മാറ്റി, വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായും കൈക്ക് പരിക്കുണ്ടെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിക്ക് എം.ആർ.ഐ സ്കാനിംഗ് ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾ വേണമെന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ ആരോഗ്യനില കണക്കിലെടുത്താണ് ഐസിയുവിലേക്ക് മാറ്റിയത്.

ഇന്ന് വൈകിട്ട് വന്ദേഭാരത് എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രിയെ പ്ലാറ്റ്‌ഫോമിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് വലയം ഭേദിച്ച് പ്രതിഷേധക്കാർ അതിക്രമിച്ചെത്തിയതോടെയാണ് മന്ത്രിക്കു പരിക്കേറ്റത്. പരിക്കിനെത്തുടർന്ന് അൽപസമയം പ്ലാറ്റ്‌ഫോമിൽ ഇരുന്ന മന്ത്രിയെ പിന്നീട് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് രാഷ്ട്രീയ കേരളത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

The post മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതം! ഐസിയുവിലേക്ക് മാറ്റി, വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ appeared first on Express Kerala.

See also  ഭരണഘടനയെ സാക്ഷിനിർത്തി റാപ്പർ വേടനും നവമി ലതയും വിവാഹിതരായി
Spread the love

New Report

Close