
എറണാകുളം മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിത്താഴത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കർണാടക സ്വദേശികളായ മുത്തൂരാജു (29), ശരവണൻ (24) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post മൂവാറ്റുപുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം appeared first on Express Kerala.



