loader image
‘ഫ്രിദ സോമനായി’ രജിഷ വിജയൻ എത്തുന്നു; ഡിസ്റ്റോപ്യൻ ത്രില്ലർ ‘മസ്തിഷ്ക മരണം’ തിയേറ്ററുകളിലേക്ക്!

‘ഫ്രിദ സോമനായി’ രജിഷ വിജയൻ എത്തുന്നു; ഡിസ്റ്റോപ്യൻ ത്രില്ലർ ‘മസ്തിഷ്ക മരണം’ തിയേറ്ററുകളിലേക്ക്!

‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ത് ഒരുക്കുന്ന പുതിയ ചിത്രം ‘മസ്തിഷ്ക മരണം’ ഫെബ്രുവരി 27-ന് പ്രദർശനത്തിനെത്തുന്നു. 2046-ലെ കേരളത്തിലെ സംഭവവികാസങ്ങളെ ആസ്പദമാക്കി ഡിസ്റ്റോപ്യൻ സൈബർ പങ്ക് ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഭാവിയിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രം വിദേശ സിനിമകളായ ‘ബ്ലേഡ് റണ്ണർ’ പോലെ വ്യത്യസ്തമായൊരു ദൃശ്യപ്രപഞ്ചമാണ് വാഗ്ദാനം ചെയ്യുന്നത്. വി.എഫ്.എക്സിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ അവതരിപ്പിക്കുന്ന ‘ഫ്രിദ സോമൻ’ എന്ന കഥാപാത്രം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. രജിഷ വിജയനൊപ്പം നിരഞ്ജ് മണിയൻപിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സഞ്ജു ശിവറാം അതിഥി വേഷത്തിൽ എത്തുന്നു. പ്രയാഗ് മുകുന്ദൻ ഛായാഗ്രഹണവും വർക്കി സംഗീത സംവിധാനവും നിർവഹിക്കുന്നു.

See also  കണ്ണൂരിൽ മന്ത്രിക്കു നേരെ കെഎസ്‌യു ആക്രമണം; വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി

The post ‘ഫ്രിദ സോമനായി’ രജിഷ വിജയൻ എത്തുന്നു; ഡിസ്റ്റോപ്യൻ ത്രില്ലർ ‘മസ്തിഷ്ക മരണം’ തിയേറ്ററുകളിലേക്ക്! appeared first on Express Kerala.

Spread the love

New Report

Close