loader image
ജോജു ജോർജ് -ലിജോ മോൾ ചിത്രം ‘അജ:സുന്ദരി’ തിയേറ്ററുകളിലേക്ക്!

ജോജു ജോർജ് -ലിജോ മോൾ ചിത്രം ‘അജ:സുന്ദരി’ തിയേറ്ററുകളിലേക്ക്!

‘ഇരട്ട’, ‘പണി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ മനു ആന്റണി ആദ്യമായി സംവിധായകനാകുന്ന ‘അജ:സുന്ദരി’യുടെ ചിത്രീകരണം പൂർത്തിയായി. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജും ലിജോ മോളുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘റൈഫിൾ ക്ലബി’ന് ശേഷം ഒപിഎം സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ആഷിഖ് അബു തന്നെയാണ് ക്യാമറ ചലിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഒരു ആടും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കൊപ്പം കഥാഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ആടിനെ ചാക്കിലാക്കി ബസിൽ ഇരിക്കുന്ന ജോജുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. “സുന്ദരിയെ കാണ്മാനില്ല” എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. മനു ആന്റണി തന്നെ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന് ‘ഡ്രംയുഗ’യാണ് സംഗീതം നൽകുന്നത്. അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ് ഫെയിം) പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിക്കുന്നു.

Also Read: മോഹൻലാൽ- പിണറായി വിജയൻ അഭിമുഖം ‘ഇരുവർ’ ഇന്ന് പുറത്തിറങ്ങും; ടീസർ തരംഗമായത് 20 ലക്ഷം കാഴ്ചക്കാരിലേക്ക്!

See also  കരിങ്കൊടി സമരത്തിനിടെ വീണാ ജോർജിന് പരിക്ക്

ജോജുവിനും ലിജോ മോളിനും പുറമെ പ്രശാന്ത് മുരളി, ആർ.ജെ. വിജിത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഗീതാർഥ എ.ആർ, സനേത് രാധാകൃഷ്ണൻ എന്നിവർ രചനയിൽ പങ്കാളികളാണ്. സിങ്ക് സൗണ്ട്, മികച്ച വിഷ്വൽ എഫക്ട്സ് എന്നിവയുൾപ്പെടെ ഗംഭീര സാങ്കേതിക സന്നാഹങ്ങളോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

The post ജോജു ജോർജ് -ലിജോ മോൾ ചിത്രം ‘അജ:സുന്ദരി’ തിയേറ്ററുകളിലേക്ക്! appeared first on Express Kerala.

Spread the love

New Report

Close