loader image
യാത്രയ്ക്കിടെ ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ  കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി

യാത്രയ്ക്കിടെ ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ഡ്രൈവർ പ്രദീപ് ആണ് മരിച്ചത്.

പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു ബസ്. മാവേലിക്കര നടക്കാവ് എത്തിയപ്പോൾ പ്രദീപിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും ബോധം നഷ്ടമാവുകയുമായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻതന്നെ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

The post യാത്രയ്ക്കിടെ ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി appeared first on Express Kerala.

Spread the love
See also  അഭ്യൂഹങ്ങൾക്കൊടുവിൽ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി; വിവാഹചിത്രങ്ങൾ പുറത്ത്

New Report

Close