loader image
കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ എ.എസ്.ഐയെ കാറിടിച്ച് വീഴ്ത്തി; പ്രതികൾക്കായി തിരച്ചിൽ

കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ എ.എസ്.ഐയെ കാറിടിച്ച് വീഴ്ത്തി; പ്രതികൾക്കായി തിരച്ചിൽ

കൊച്ചി: വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കലൂർ-ദേശാഭിമാനി റോഡിലാണ് സംഭവം നടന്നത്.

നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ ബൊലേനോ കാർ ആദ്യം വേഗത കുറച്ചെങ്കിലും പെട്ടെന്ന് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാറിടിച്ച് ബോണറ്റിലേക്ക് വീണ എ.എസ്.ഐ സന്തോഷുമായി കാർ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു. തുടർന്ന് പ്രതികൾ സഡൻ ബ്രേക്ക് ഇട്ടതോടെ അദ്ദേഹം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Also Read: ടിക്കറ്റെടുത്ത് യാത്ര ചെയ്താലും ‘ഒരുമിച്ചിരിക്കണ്ട’; സ്ലീപ്പർ ബസിൽ യുവതീയുവാക്കൾക്ക് നേരെ കണ്ടക്ടറുടെ സദാചാര ഗുണ്ടായിസം

സന്തോഷിന്റെ കാലിന് ഒടിവും തലയ്ക്ക് പരിക്കുമേറ്റിട്ടുണ്ട്. അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം കാർ നിർത്താതെ പോയി. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ലഹരിക്കടത്ത് സംഘമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നോർത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.

See also  നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം; രാഹുൽ ഗാന്ധി കേരളത്തിലേക്ക്, കണ്ണൂരിലും വയനാട്ടിലും സന്ദർശനം

The post കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ എ.എസ്.ഐയെ കാറിടിച്ച് വീഴ്ത്തി; പ്രതികൾക്കായി തിരച്ചിൽ appeared first on Express Kerala.

Spread the love

New Report

Close