loader image
പട്ടയ വിതരണത്തിൽ റെക്കോർഡ് നേട്ടം; സാധാരണക്കാരുടെ ഭൂമി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി കെ. രാജൻ

പട്ടയ വിതരണത്തിൽ റെക്കോർഡ് നേട്ടം; സാധാരണക്കാരുടെ ഭൂമി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി കെ. രാജൻ

കേരളത്തിൽ കാലങ്ങളായി നിലനിന്നിരുന്ന പട്ടയ പ്രശ്നങ്ങൾക്ക് ഈ സർക്കാരിന്റെ കാലത്ത് ഗണ്യമായ പരിഹാരം കാണാൻ സാധിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മുൻ സർക്കാരുകളുടെ കാലത്ത് പട്ടയ വിതരണം മന്ദഗതിയിലായിരുന്ന തൃശൂർ താലൂക്കിലെ മലയോര മേഖലയിൽ മാത്രം 2634 പട്ടയങ്ങൾ നൽകാൻ ഈ ചുരുങ്ങിയ കാലയളവിൽ സാധിച്ചു എന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടയം ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടര ലക്ഷം രൂപയായി ഉയർത്തിയത് 13 വർഷങ്ങൾക്ക് ശേഷം എടുത്ത സുപ്രധാന തീരുമാനമാണെന്നും ഇത് ആയിരക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നും സംസ്ഥാനതല പട്ടയ വിതരണ മേളയിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.

വനഭൂമിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി വനം വകുപ്പുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളുടെ ഫലമായി 4327 അപേക്ഷകൾ കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വർഷങ്ങളായി തീരദേശ ഭൂമിയിൽ നിലനിന്നിരുന്ന നിയമക്കുരുക്കുകൾ അഴിച്ച് ചാവക്കാട് കടപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 1859 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ കഴിഞ്ഞതും ഈ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരുടെ ഭൂമി പ്രശ്നങ്ങൾ മുൻഗണനാ ക്രമത്തിൽ തീർപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

See also  കേരള സ്റ്റോറി 2! ഹൈക്കോടതിയുടെ സ്റ്റേ; നാളത്തെ റിലീസ് തടഞ്ഞു

The post പട്ടയ വിതരണത്തിൽ റെക്കോർഡ് നേട്ടം; സാധാരണക്കാരുടെ ഭൂമി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി കെ. രാജൻ appeared first on Express Kerala.

Spread the love

New Report

Close