loader image
മലപ്പുറത്ത് പിഞ്ചുകുട്ടികളോട് രണ്ടാനമ്മയുടെ കൊടുംക്രൂരത; ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ

മലപ്പുറത്ത് പിഞ്ചുകുട്ടികളോട് രണ്ടാനമ്മയുടെ കൊടുംക്രൂരത; ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ

മലപ്പുറം ഇരുവേറ്റിയിൽ അഞ്ചും ആറും പതിനൊന്നും വയസ്സുള്ള മൂന്ന് പെൺകുട്ടികളെ ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചു. ബിഹാർ സ്വദേശികളായ ഷീല ദേവിയും ഭർത്താവ് രാജേഷ് ശർമ്മയുമാണ് കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ കുട്ടികളുടെ കാലുകളിൽ പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതോടെയാണ് പ്രതികൾ പിടിയിലായത്. ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

The post മലപ്പുറത്ത് പിഞ്ചുകുട്ടികളോട് രണ്ടാനമ്മയുടെ കൊടുംക്രൂരത; ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  “കയ്യേറ്റം അവാസ്തവം, മന്ത്രിയുടേത് രക്തസാക്ഷി പരിവേഷത്തിനുള്ള നീക്കം”: അലോഷ്യസ് സേവ്യർ

New Report

Close