loader image
“ഭയം പാർട്ടിയെ മാത്രം, ആരോടും വിദ്വേഷമില്ല”; മോഹൻലാലിന് മുന്നിൽ മനസ്സ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

“ഭയം പാർട്ടിയെ മാത്രം, ആരോടും വിദ്വേഷമില്ല”; മോഹൻലാലിന് മുന്നിൽ മനസ്സ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളും മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിജീവിതത്തിന് ഊന്നൽ നൽകിയുള്ളതായിരുന്നു മോഹൻലാലുമായുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖം. വിയോജിക്കുന്നവരോട് തനിക്ക് വിദ്വേഷമില്ലെന്നും ജീവിതത്തിൽ ബോധപൂർവ്വം തെറ്റുകൾ ചെയ്തതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്ക് ജീവിതത്തിൽ ഭയമുള്ളത് പാർട്ടിയെ മാത്രമാണെന്നും, തന്നെ ലക്ഷ്യം വെച്ചുള്ള നിരന്തരമായ ആരോപണങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്തെ ക്രൂരമായ അനുഭവങ്ങൾ പങ്കുവെച്ച മുഖ്യമന്ത്രി, ലോക്കപ്പ് മർദ്ദനങ്ങളോട് തനിക്ക് യാതൊരു ദയയുമില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയത്തിനപ്പുറം തന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോഹൻലാൽ അഭിനയിച്ച ‘അമൃതംഗമയ’ തന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണെന്നും, വീട്ടിലെ ഭക്ഷണത്തോടാണ് തനിക്ക് ഏറെ പ്രിയമെന്നും അദ്ദേഹം വെളിപ്പെടുത്തി. വിദേശയാത്രകളിൽ സിംഗപ്പൂരിലേക്കുള്ള യാത്രയാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മുദ്രാവാക്യം കേട്ടാൽ പെടലി വേദന വരുമോ? ഉർവശി അവാർഡ് പോലും കുറഞ്ഞുപോകുമെന്ന് വി.ഡി. സതീശൻ

ഒരു മണിക്കൂർ നീണ്ടുനിന്ന ഈ അഭിമുഖം മോഹൻലാലിന്റെ പാട്ടിൽ തുടങ്ങി പിണറായി വിജയന്റെ ഉപനിഷദ് വാക്യത്തോടെയാണ് അവസാനിച്ചത്. പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള പിആർ തന്ത്രമാണിതെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് നായകൻമാരുടെ ഈ സംഗമം ശ്രദ്ധേയമായത്. മുഖ്യമന്ത്രിയുടെ വിദേശനയങ്ങളും ഭരണരീതികളും ചർച്ചയാകുന്നതിനിടയിൽ അദ്ദേഹത്തിന്റെ മാനുഷികമായ വശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ അഭിമുഖത്തിന്റെ ലക്ഷ്യം.

See also  ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 20ന്? അഞ്ച് ദിവസത്തെ നീണ്ട അവധിക്ക് സാധ്യത

The post “ഭയം പാർട്ടിയെ മാത്രം, ആരോടും വിദ്വേഷമില്ല”; മോഹൻലാലിന് മുന്നിൽ മനസ്സ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.

Spread the love

New Report

Close