loader image
രാത്രി ഉറക്കം കിട്ടുന്നില്ലേ? പരിഹാരം നിങ്ങളുടെ പ്രിയപ്പെട്ട പെർഫ്യൂമിലുണ്ട്!

രാത്രി ഉറക്കം കിട്ടുന്നില്ലേ? പരിഹാരം നിങ്ങളുടെ പ്രിയപ്പെട്ട പെർഫ്യൂമിലുണ്ട്!

പുതുതലമുറയ്ക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഉറങ്ങുന്നതിന് മുൻപ് പെർഫ്യൂം ഉപയോഗിക്കുന്ന ശീലം. നല്ലൊരു സുഗന്ധത്തിന് മനസ്സിനെ ശാന്തമാക്കാനും ആഴത്തിലുള്ള ഉറക്കം സമ്മാനിക്കാനും കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യന്റെ ഘ്രാണേന്ദ്രിയം വൈകാരികതയെ ഉണർത്തുന്ന മസ്തിഷ്ക ഭാഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതിനാൽ, ചില പ്രത്യേക ഗന്ധങ്ങൾ നമ്മെ സന്തോഷിപ്പിക്കുകയോ പഴയകാല മനോഹര നിമിഷങ്ങളെ ഓർമ്മിപ്പിക്കുകയോ ചെയ്യുന്നു. ഇത് ഉറക്കത്തിലേക്ക് വഴുതിവീഴാൻ ശരീരത്തെ സജ്ജമാക്കുന്നു.

സുഗന്ധങ്ങൾ ഉറക്കത്തെയും ആരോഗ്യത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ലോകപ്രസ്ത ബ്രാൻഡുകൾ ഇപ്പോൾ ന്യൂറോസയന്റിസ്റ്റുകളുമായി ചേർന്ന് പുതിയ പെർഫ്യൂമുകൾ വികസിപ്പിക്കുകയാണ്. ലാവണ്ടർ പോലുള്ള സുഗന്ധങ്ങൾ ഇതിൽ പ്രധാനമാണ്. ഇത്തരം ഗന്ധങ്ങൾ സ്വാഭാവികമായും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ഉറക്കത്തിനുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നു. വെറും സുഗന്ധത്തിനപ്പുറം മികച്ചൊരു ഉറക്കത്തിനുള്ള ഔഷധമായാണ് പലരും ഇന്ന് ബെഡ് ടൈം പെർഫ്യൂമുകളെ കാണുന്നത്.

Also Read: കഴുത്ത് വേദന വിട്ടുമാറുന്നില്ലേ? ശ്രദ്ധിക്കണം ഈ കാരണങ്ങൾ!

എല്ലാ രാത്രിയിലും ഒരേ ശീലങ്ങൾ പിന്തുടരുന്നത് ‘വിശ്രമിക്കാൻ സമയമായി’ എന്ന സന്ദേശം മസ്തിഷ്കത്തിന് നൽകാൻ സഹായിക്കും. ഉറങ്ങുന്നതിന് മുൻപ് ലൈറ്റുകൾ അണയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ പ്രിയപ്പെട്ട സുഗന്ധം അല്പം ഉപയോഗിക്കുന്നതും. ഇത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം നൽകുകയും ഗുണമേന്മയുള്ള ഉറക്കം ഉറപ്പാക്കുകയും ചെയ്യുന്നു. നിങ്ങൾക്കും ശാന്തമായ ഉറക്കം ആവശ്യമാണെങ്കിൽ ഈ ‘ബെഡ് ടൈം പെർഫ്യൂം’ ശീലം പരീക്ഷിക്കാവുന്നതാണ്.

See also  നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം; രാഹുൽ ഗാന്ധി കേരളത്തിലേക്ക്, കണ്ണൂരിലും വയനാട്ടിലും സന്ദർശനം

The post രാത്രി ഉറക്കം കിട്ടുന്നില്ലേ? പരിഹാരം നിങ്ങളുടെ പ്രിയപ്പെട്ട പെർഫ്യൂമിലുണ്ട്! appeared first on Express Kerala.

Spread the love

New Report

Close