
തിരുവനന്തപുരം കഴക്കൂട്ടത്ത് കണ്ടെയ്‌നർ ലോറിയിൽ നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിലുണ്ടായ ദാരുണമായ അപകടത്തിൽ ഒരു അതിഥി തൊഴിലാളി മരിച്ചു. ലുലു മാളിന് എതിർവശത്തുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുവന്ന ഗ്രാനൈറ്റ് ലോഡുകൾ ദേഹത്തേക്ക് വീണാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അഭിജിത് ബർമൻ (32) മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന അപകടത്തിൽ ഗ്രാനൈറ്റ് മാറ്റുന്നതിനിടെ ലോറിയുടെ ഒരു വശം താഴ്ന്നതാണ് അപകടത്തിന് കാരണമായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻ (29), ബിശ്വജിത് (29) എന്നീ തൊഴിലാളികൾ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലോറിക്കടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് ഗ്രാനൈറ്റുകൾ മാറ്റി പുറത്തെടുത്തത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ഗ്രാനൈറ്റുകളാണ് അപകടത്തിൽ തകർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post കഴക്കൂട്ടത്ത് ഗ്രാനൈറ്റ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് ഗുരുതര പരിക്ക് appeared first on Express Kerala.



