
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ മ്യൂസിയം പോലീസിന് കോടതി നിർദേശം നൽകി. സ്വന്തം യൂട്യൂബ് ചാനലിലൂടെ ബലാത്സംഗക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണത്തെത്തുടർന്നാണ് നടപടി. നന്ദൻകോട് സ്വദേശി ജയചന്ദ്രൻ നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിനോട് കേസെടുക്കാൻ ഉത്തരവിട്ടത്.
നിയമപ്രകാരം ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഈ പശ്ചാത്തലത്തിലാണ് കൗൺസിലർക്കെതിരെ നിയമനടപടിക്ക് കോടതി ഉത്തരവിട്ടിരിക്കുന്നത്. പരാതിക്കാരൻ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി നിർദേശം. സംഭവത്തിൽ മ്യൂസിയം പോലീസ് ഉടൻ നടപടികൾ ആരംഭിക്കും.
The post ഇരകളുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് appeared first on Express Kerala.



