loader image
അനാഥക്കുട്ടികളുടെ ക്ഷേമത്തിന് കൈത്താങ്ങ്; യുഎഇയുടെ പദ്ധതിയിലേക്ക് 371 കോടി രൂപ നൽകി എം.എ. യൂസഫലി

അനാഥക്കുട്ടികളുടെ ക്ഷേമത്തിന് കൈത്താങ്ങ്; യുഎഇയുടെ പദ്ധതിയിലേക്ക് 371 കോടി രൂപ നൽകി എം.എ. യൂസഫലി

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്’ പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 15 കോടി ദിർഹം (ഏകദേശം 371 കോടി രൂപ) സംഭാവന നൽകി. യുഎഇയിലെ അനാഥക്കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഔഖാഫ് അബുദാബി നടപ്പിലാക്കുന്ന ഈ സംരംഭത്തിന് ലഭിക്കുന്ന വലിയൊരു പിന്തുണയാണിത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സഹായിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ കാരുണ്യപ്രവർത്തനങ്ങളിൽ പ്രവാസി വ്യവസായി എന്ന നിലയിലുള്ള യൂസഫലിയുടെ സജീവ പങ്കാളിത്തം ഈ സംഭാവനയിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നു.

The post അനാഥക്കുട്ടികളുടെ ക്ഷേമത്തിന് കൈത്താങ്ങ്; യുഎഇയുടെ പദ്ധതിയിലേക്ക് 371 കോടി രൂപ നൽകി എം.എ. യൂസഫലി appeared first on Express Kerala.

Spread the love
See also  പക്ഷിപ്പനി ഭീതി! ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം

New Report

Close