loader image
ആർട്ടെമിസ് 2! സാങ്കേതിക തകരാറിനെത്തുടർന്ന് എസ്എൽഎസ് റോക്കറ്റ് വിഎബിയിലേക്ക് മാറ്റി; വിക്ഷേപണം ഏപ്രിലിൽ

ആർട്ടെമിസ് 2! സാങ്കേതിക തകരാറിനെത്തുടർന്ന് എസ്എൽഎസ് റോക്കറ്റ് വിഎബിയിലേക്ക് മാറ്റി; വിക്ഷേപണം ഏപ്രിലിൽ

ന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്ര ലക്ഷ്യമിടുന്ന ആർട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായ എസ്എൽഎസ് റോക്കറ്റിനെ വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിലേക്ക് തിരികെ മാറ്റി. കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് 39 ബിയിൽ നിന്ന് പത്തര മണിക്കൂർ നീണ്ട പ്രക്രിയയിലൂടെയാണ് റോക്കറ്റിനെ മാറ്റിയത്. ഇന്ധന ടാങ്കുകളിലെ മർദം ക്രമീകരിക്കുന്ന ഹീലിയം പ്രവാഹ സംവിധാനത്തിൽ കണ്ടെത്തിയ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാനാണ് നാസയുടെ ഈ നീക്കം. കഴിഞ്ഞ ജനുവരി 17-ന് ലോഞ്ച് പാഡിലെത്തിച്ച റോക്കറ്റിൽ രണ്ട് തവണ വെറ്റ് ഡ്രെസ് റിഹേഴ്സലുകൾ നടത്തിയിരുന്നു.

രണ്ടാമത്തെ റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനുശേഷം നടത്തിയ പരിശോധനയിലാണ് ഹീലിയം സിസ്റ്റത്തിലെ തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ മുൻപ് നിശ്ചയിച്ചിരുന്ന മാർച്ച് മാസത്തെ വിക്ഷേപണത്തിൽ നിന്ന് നാസ പിന്മാറുകയും ദൗത്യം ഏപ്രിലിലേക്ക് നീട്ടിവെക്കുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നതിനായി വിഎബിയിൽ വെച്ച് വിശദമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. ഏപ്രിലിൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസയിലെ ശാസ്ത്രജ്ഞർ.

The post ആർട്ടെമിസ് 2! സാങ്കേതിക തകരാറിനെത്തുടർന്ന് എസ്എൽഎസ് റോക്കറ്റ് വിഎബിയിലേക്ക് മാറ്റി; വിക്ഷേപണം ഏപ്രിലിൽ appeared first on Express Kerala.

See also  ഇസ്രായേൽ ആയുധങ്ങളുടെ ഏറ്റവും വലിയ വിപണി; പ്രതിരോധ പങ്കാളിത്തത്തിൽ ചരിത്രമെഴുതി ഇന്ത്യ
Spread the love

New Report

Close