loader image
യാത്രക്കാർക്ക് ആശ്വാസം; പാലക്കാട്-കണ്ണൂർ ഉൾപ്പെടെ ആറ് സ്‌പെഷ്യൽ തീവണ്ടികൾ റെയിൽവേ സ്ഥിരപ്പെടുത്തി

യാത്രക്കാർക്ക് ആശ്വാസം; പാലക്കാട്-കണ്ണൂർ ഉൾപ്പെടെ ആറ് സ്‌പെഷ്യൽ തീവണ്ടികൾ റെയിൽവേ സ്ഥിരപ്പെടുത്തി

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസമായി ആറ് സ്‌പെഷ്യൽ തീവണ്ടികൾ റെയിൽവേ സ്ഥിരപ്പെടുത്തി. പാലക്കാട്-കണ്ണൂർ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് ഇനിമുതൽ സ്ഥിരമായി സർവീസ് നടത്തുക. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോർജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്.

പാലക്കാട്- കണ്ണൂർ എക്‌സ്പ്രസ് ഇനി മുതൽ 16611 എന്ന നമ്പറിൽ സ്ഥിരം സർവീസായി ഓടും (പഴയ നമ്പർ: 06031). വിശാഖപട്ടണം- കൊല്ലം ഇരുവശങ്ങളിലേക്കുമുള്ള ഈ സ്‌പെഷ്യൽ ട്രെയിൻ ഇനി മുതൽ വിശാഖപട്ടണം-കൊല്ലം എക്‌സ്പ്രസ് എന്ന പേരിൽ സ്ഥിരമാക്കി. കണ്ണൂർ – കോഴിക്കോട് നിലവിലെ സ്‌പെഷ്യൽ വണ്ടി (06032) ഇനി മുതൽ കണ്ണൂർ-കോഴിക്കോട് എക്‌സ്പ്രസ് ആയി തുടരും. എറണാകുളം- വേളാങ്കണ്ണി തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമായ ഈ സ്‌പെഷ്യൽ ട്രെയിനും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം നോർത്ത്- മംഗളൂരു ഈ റൂട്ടിലെ സ്‌പെഷ്യൽ ട്രെയിനും പട്ടികയിൽ ഉൾപ്പെടുത്തി സ്ഥിരമാക്കി. കൊല്ലം – എറണാകുളം ഈ റൂട്ടിലെ സ്‌പെഷ്യൽ ട്രെയിൻ ഇനി മുതൽ മെമു ആയിട്ടായിരിക്കും സർവീസ് നടത്തുക.

See also  ‘ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി’; പ്രിയദർശൻ ചിത്രീകരിച്ച കെഎസ്ആർടിസി പരസ്യം പുറത്ത്!

The post യാത്രക്കാർക്ക് ആശ്വാസം; പാലക്കാട്-കണ്ണൂർ ഉൾപ്പെടെ ആറ് സ്‌പെഷ്യൽ തീവണ്ടികൾ റെയിൽവേ സ്ഥിരപ്പെടുത്തി appeared first on Express Kerala.

Spread the love

New Report

Close