loader image
കുറഞ്ഞ നിരക്കിൽ കുടിവെള്ളം; കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി ‘KL 15’ ബ്രാൻഡും ലഭ്യമാകും

കുറഞ്ഞ നിരക്കിൽ കുടിവെള്ളം; കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി ‘KL 15’ ബ്രാൻഡും ലഭ്യമാകും

യാത്രക്കാർക്ക് ആശ്വാസമായി കെ.എസ്.ആർ.ടി.സി സ്വന്തം ബ്രാൻഡിൽ കുടിവെള്ളം വിപണിയിലിറക്കുന്നു. ബസുകളുടെ രജിസ്‌ട്രേഷൻ നമ്പറായ ‘KL 15’ എന്ന പേരിലായിരിക്കും ഈ കുടിവെള്ളം ലഭ്യമാകുക എന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ബസ് ടെർമിനൽ ശബരിമല തീർത്ഥാടകർക്ക് വലിയ അനുഗ്രഹമാകുമെന്നും, കഴിഞ്ഞ രണ്ടര വർഷത്തിനിടെ കെ.എസ്.ആർ.ടി.സിയിൽ ഏകദേശം 80-ഓളം ചെറുതും വലുതുമായ മാറ്റങ്ങൾ കൊണ്ടുവന്നതായി മന്ത്രി വ്യക്തമാക്കി. ഇനി മുതൽ കെ.എസ്.ആർ.ടി.സിക്ക് പഴയ കെട്ടിടങ്ങൾക്ക് പകരം മനോഹരവും ആധുനികവുമായ കെട്ടിടങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Also Read: ആരോ​ഗ്യ മന്ത്രിക്ക് പരിക്കെന്നത് നുണ: വി ഡി സതീശൻ

മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ എം.ഡി പി.എസ്. പ്രമോദ് ശങ്കർ, എം.എച്ച്. റഷീദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, വൈസ് പ്രസിഡന്റ് ജി. വിവേക്, എക്‌സിക്യുട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ്, കൗൺസിലർമാരായ പി.കെ. അനിൽകുമാർ, റെജി കാഞ്ഞിക്കൽ, പി. വിജയകുമാരി, ഡി.ഡി.ഒ. കെ.കെ. സുരേഷ്‌കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

See also  വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകുന്നത് തടയണം; ഹൈക്കോടതിയിൽ ഹർജി

The post കുറഞ്ഞ നിരക്കിൽ കുടിവെള്ളം; കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി ‘KL 15’ ബ്രാൻഡും ലഭ്യമാകും appeared first on Express Kerala.

Spread the love

New Report

Close