loader image
തൊഴിൽ വിഴുങ്ങാൻ എഐ; ഐടി മേഖലയിൽ ആശങ്കയേറുന്നു, രാജ്യം സാമ്പത്തിക സുനാമിയുടെ നിഴലിലോ?

തൊഴിൽ വിഴുങ്ങാൻ എഐ; ഐടി മേഖലയിൽ ആശങ്കയേറുന്നു, രാജ്യം സാമ്പത്തിക സുനാമിയുടെ നിഴലിലോ?

സാങ്കേതിക ലോകത്തെ വിപ്ലവമായി വാഴ്ത്തപ്പെടുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഇന്ത്യയുടെ കരുത്തായ ഐടി മേഖലയ്ക്ക് വൻ ഭീഷണിയാകുന്നതായി റിപ്പോർട്ടുകൾ. സോഫ്റ്റ്‌വെയർ രംഗത്ത് ഇതിനോടകം തന്നെ എഐയുടെ കടന്നുകയറ്റം പ്രതിസന്ധികൾ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. മനുഷ്യർ ചെയ്തിരുന്ന കോഡിംഗ് അടക്കമുള്ള ജോലികൾ എഐ ഏറ്റെടുക്കുന്നതോടെ ടിസിഎസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ വമ്പൻ കമ്പനികൾക്ക് വിദേശത്തുനിന്നുള്ള കരാറുകൾ കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഈ ആശങ്കയ്ക്ക് പിന്നിൽ. കഴിഞ്ഞ 30 വർഷമായി രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ സോഫ്റ്റ്‌വെയർ മേഖല തകർന്നാൽ, അത് മറ്റ് ബിസിനസ്സുകളെയും റിയൽ എസ്റ്റേറ്റ് രംഗത്തെയും ബാങ്കുകളെയും വരെ തകർച്ചയിലേക്ക് നയിക്കുന്ന ഒരു വലിയ സാമ്പത്തിക സുനാമിക്ക് കാരണമായേക്കാം.

Also Read: ആർട്ടെമിസ് 2! സാങ്കേതിക തകരാറിനെത്തുടർന്ന് എസ്എൽഎസ് റോക്കറ്റ് വിഎബിയിലേക്ക് മാറ്റി; വിക്ഷേപണം ഏപ്രിലിൽ

ഐടി ജീവനക്കാരുടെ വരുമാനത്തെ ആശ്രയിച്ച് നിലനിൽക്കുന്ന റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ്, ടൂറിസം, ഹോട്ടലുകൾ തുടങ്ങി നിരവധി മേഖലകളെയാണ് ഈ തൊഴിൽ പ്രതിസന്ധി നേരിട്ട് ബാധിക്കുക. ലക്ഷങ്ങൾ ശമ്പളം വാങ്ങി ആഡംബര ജീവിതവും വലിയ തുകകളുടെ ഇഎംഐയുമായി കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ ജോലി നഷ്ടമായാൽ വഴിയാധാരമാകുന്ന അവസ്ഥയുണ്ടാകും. ഐടി മേഖല തകർന്നാൽ വായ്പ തിരിച്ചടവ് മുടങ്ങുകയും ഇത് ബാങ്കുകളുടെ തകർച്ചയിലേക്ക് വഴിമാറുകയും ചെയ്യും. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന പ്രതിസന്ധി നേരിടാൻ സർക്കാർ അടിയന്തരമായി ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും 2028-ഓടെ രാജ്യം വലിയ സാമ്പത്തിക വെല്ലുവിളികൾ നേരിട്ടേക്കാമെന്നും വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

See also  കടലിനടിയിൽ ഇനി ശത്രുക്കൾക്ക് ചങ്കിടിപ്പ്! വെള്ളത്തിനടിയിലെ ശത്രുവിനെ മണത്തുപിടിക്കുന്ന വേട്ടക്കാരൻ! ഇന്ത്യൻ നാവികസേനയുടെ ‘ഡോൾഫിൻ ഹണ്ടർ’ എത്തി!

വരാനിരിക്കുന്നത് എഐയുടെ യുഗമായതിനാൽ ജനങ്ങൾ ആസൂത്രിതമായി മുന്നോട്ട് പോകണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. അനാവശ്യമായി ഫ്ലാറ്റുകളും പ്ലോട്ടുകളും വാങ്ങി കൂട്ടുന്നതിന് പകരം, പ്രതിസന്ധി ഘട്ടങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജീവിക്കാൻ ആവശ്യമായ പണം സ്വരൂപിക്കണം. കറൻസികളേക്കാൾ സ്വർണം, വെള്ളി എന്നിവയ്ക്കായിരിക്കും അക്കാലത്ത് മൂല്യം കൂടുക. എഐയ്ക്ക് ചെയ്യാൻ കഴിയാത്ത ജോലികൾ ചെയ്യുന്നവർക്കും എഐയെ നിയന്ത്രിക്കാൻ അറിയുന്നവർക്കും മാത്രമേ ഭാവിയിൽ തൊഴിലുണ്ടാകൂ. അതിനാൽ പുതിയ കഴിവുകൾ ആർജ്ജിക്കാനും മാറുന്ന കാലത്തിനനുസരിച്ച് കുട്ടികളെ പഠിപ്പിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

The post തൊഴിൽ വിഴുങ്ങാൻ എഐ; ഐടി മേഖലയിൽ ആശങ്കയേറുന്നു, രാജ്യം സാമ്പത്തിക സുനാമിയുടെ നിഴലിലോ? appeared first on Express Kerala.

Spread the love

New Report

Close