loader image
ഹോളിവുഡിൽ പുതിയ യുഗം; വാർണർ ബ്രദേഴ്‌സിനെ പാരമൗണ്ട് പിക്ചേഴ്സ് സ്വന്തമാക്കുന്നു!

ഹോളിവുഡിൽ പുതിയ യുഗം; വാർണർ ബ്രദേഴ്‌സിനെ പാരമൗണ്ട് പിക്ചേഴ്സ് സ്വന്തമാക്കുന്നു!

ലോക സിനിമയിലെ അതികായന്മാരായ വാർണർ ബ്രദേഴ്‌സിനെ സ്വന്തമാക്കാൻ നടന്ന വാശിയേറിയ ലേലത്തിനൊടുവിൽ പാരമൗണ്ട് പിക്ചേഴ്‌സ് വിജയം കണ്ടു. നെറ്റ്ഫ്‌ളിക്‌സ് ഉയർത്തിയ വെല്ലുവിളി സാമ്പത്തിക കാരണങ്ങളാൽ അവസാനിച്ചതോടെയാണ് ഈ ചരിത്രപരമായ കൈമാറ്റത്തിന് വഴിയൊരുങ്ങിയത്. ഒരു ഓഹരിക്ക് 31 ഡോളർ എന്ന നിരക്കിൽ പൂർണ്ണമായും പണം നൽകിക്കൊണ്ടുള്ള ഓഫറാണ് പാരമൗണ്ട് മുന്നോട്ടുവെച്ചത്. എന്നാൽ നെറ്റ്ഫ്‌ളിക്‌സ് വാഗ്ദാനം ചെയ്തത് 27.75 ഡോളർ മാത്രമായിരുന്നു. അമിത തുക നൽകി കമ്പനി സ്വന്തമാക്കുന്നത് ലാഭകരമല്ലെന്ന വിലയിരുത്തലിലാണ് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയത്.

ഹാരി പോർട്ടർ, ഡിസി കോമിക്‌സ് (ബാറ്റ്‌മാൻ, സൂപ്പർമാൻ), ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയ വിഖ്യാത പരമ്പരകളും സിനിമകളും ഇനി പാരമൗണ്ടിന്റെ ഭാഗമാകും. കൂടാതെ എച്ച്ബിഒ, എച്ച്ബിഒ മാക്‌സ്, സിഎൻഎൻ വാർത്താ ചാനൽ എന്നിവയും ഈ ഇടപാടിന്റെ ഭാഗമാണ്. “കിട്ടിയാൽ കൊള്ളാം എന്ന നിലയിലുള്ള തുകയേ ഞങ്ങൾ നൽകിയിട്ടുള്ളൂ. എങ്ങനെയെങ്കിലും സ്വന്തമാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല,” എന്ന് നെറ്റ്ഫ്‌ളിക്‌സ് സിഇഒ ടെഡ് സരാൻഡോസ് വ്യക്തമാക്കി.

Also Read: കോടതി സ്റ്റേ നിലനിൽക്കെ ‘കേരള സ്റ്റോറി 2’ ബുക്കിങ് ആരംഭിച്ചു; നിയമനടപടിയുമായി ഹർജിക്കാർ

See also  പക്ഷിപ്പനി ഭീതി! ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം

1923-ൽ വാർണർ സഹോദരന്മാർ തുടക്കമിട്ട ഈ നിർമ്മാണ കമ്പനി നൂറിലധികം വർഷത്തെ പാരമ്പര്യമുള്ളതാണ്. ഹോളിവുഡ് സിനിമയുടെ സുവർണ്ണകാലഘട്ടത്തെ രൂപപ്പെടുത്തിയ വാർണർ ബ്രദേഴ്‌സ് ഇനി പാരമൗണ്ടിന്റെ കുടക്കീഴിൽ പുതിയ യാത്ര തുടങ്ങും. വാർണർ ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള സിഎൻഎന്നും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള ശീതയുദ്ധം നിലനിൽക്കെ, നെറ്റ്ഫ്‌ളിക്‌സ് സിഇഒ വൈറ്റ് ഹൗസ് സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്.

The post ഹോളിവുഡിൽ പുതിയ യുഗം; വാർണർ ബ്രദേഴ്‌സിനെ പാരമൗണ്ട് പിക്ചേഴ്സ് സ്വന്തമാക്കുന്നു! appeared first on Express Kerala.

Spread the love

New Report

Close