loader image
ഇടുക്കിയിൽ കരുത്തരെ ഇറക്കി സി.പി.എം; നേതൃത്വത്തിന് പട്ടിക കൈമാറി

ഇടുക്കിയിൽ കരുത്തരെ ഇറക്കി സി.പി.എം; നേതൃത്വത്തിന് പട്ടിക കൈമാറി

രാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ ഇടുക്കി ജില്ലയിലെ പ്രമുഖ നേതാക്കൾ ഇടംപിടിച്ചു. ഉടുമ്പൻചോല മണ്ഡലത്തിൽ നിന്ന് ജനകീയ നേതാവ് എം.എം. മണി തന്നെ വീണ്ടും ജനവിധി തേടുമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടിക സൂചിപ്പിക്കുന്നത്. മണ്ഡലത്തിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് മണി മത്സരരംഗത്തിറങ്ങുന്നത്.

അതേസമയം, ദേവികുളം മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ആയ എ. രാജ തന്നെയാകും ഇത്തവണയും പാർട്ടി സ്ഥാനാർത്ഥി. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും

The post ഇടുക്കിയിൽ കരുത്തരെ ഇറക്കി സി.പി.എം; നേതൃത്വത്തിന് പട്ടിക കൈമാറി appeared first on Express Kerala.

Spread the love
See also  വിമാനയാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ ഇനി ഫീസ് ഈടാക്കില്ല

New Report

Close