loader image
പോക്‌സോ കേസ് നിലനിൽക്കില്ല; തനിക്കെതിരെയുള്ളത് രാഷ്ട്രീയ വ്യക്തിഹത്യയെന്ന് ആർ. ശ്രീലേഖ

പോക്‌സോ കേസ് നിലനിൽക്കില്ല; തനിക്കെതിരെയുള്ളത് രാഷ്ട്രീയ വ്യക്തിഹത്യയെന്ന് ആർ. ശ്രീലേഖ

പീഡനത്തിന് ഇരയായ അതിജീവിതകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തതിനെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ രംഗത്ത്. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് നിയമപരമായി നിലനിൽക്കില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യക്തിഹത്യയാണ് ഇതിന് പിന്നിലെന്നും അവർ പറഞ്ഞു. തന്റെ യൂട്യൂബ് വീഡിയോകളിൽ പരാമർശിച്ചത് പ്രായപൂർത്തിയായവരുടെ പേരുകൾ മാത്രമാണെന്നും, വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടവരും മാധ്യമങ്ങളിലൂടെ ഇതിനോടകം പേര് പുറത്തുവന്നവരുമായ വ്യക്തികളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും ശ്രീലേഖ മാധ്യമങ്ങളോട് വ്യക്തമാക്കി.

കിളിരൂർ കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖ പോക്‌സോ വകുപ്പിനെ പ്രതിരോധിച്ചത്. കിളിരൂർ കേസിലെ പെൺകുട്ടി മരണപ്പെടുമ്പോൾ 20 വയസ്സിനോട് അടുത്ത് പ്രായമുണ്ടായിരുന്നുവെന്നും കേസ് അന്വേഷണത്തിൽ തന്നെ പ്രായപൂർത്തിയായതാണെന്ന് വ്യക്തമായതാണെന്നും അവർ പറഞ്ഞു. അതിനാൽ ഈ കേസിൽ പോക്‌സോ വകുപ്പ് പ്രസക്തമല്ല. അതിജീവിതകൾ ജീവിച്ചിരിക്കുമ്പോൾ അവർക്കോ കുടുംബത്തിനോ ദോഷമുണ്ടാകാതിരിക്കാനാണ് വിവരങ്ങൾ രഹസ്യമായി വെക്കണമെന്ന് നിയമം പറയുന്നത്. എന്നാൽ വിക്കിപീഡിയയിലടക്കം ലഭ്യമായ വിവരങ്ങൾ താൻ പങ്കുവെച്ചത് വർഷങ്ങൾക്ക് ശേഷമാണെന്നും അവർ കൂട്ടിച്ചേർത്തു.

See also  അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3,716 കോടിയുടെ പാലി ഹിൽ വസതി ഇഡി കണ്ടുകെട്ടി

Also Read: യൂത്ത്കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം

തന്നെ രാഷ്ട്രീയമായി തളർത്താനുള്ള നീക്കമാണ് ഈ പരാതിക്ക് പിന്നിലെന്നും ശ്രീലേഖ ആരോപിച്ചു. പീഡനത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾക്ക് പരാതിയൊന്നുമില്ലാത്ത സാഹചര്യത്തിൽ ഒരു ഹ്യൂമൻ റൈറ്റ്‌സ് അഡ്വക്കേറ്റ് പരാതി നൽകിയത് ദുരൂഹമാണ്. കുട്ടികൾക്കും സ്ത്രീകൾക്കുമായി മുപ്പത്തിമൂന്ന് വർഷം പോലീസ് സേനയിൽ പ്രവർത്തിച്ച താൻ അവർക്ക് ദോഷം വരുന്ന ഒന്നും ചെയ്യില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.

അതേസമയം, കോടതി ഇടപെടലിലൂടെയാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്ന് പരാതിക്കാരനായ ആർ. ജയചന്ദ്രൻ പറഞ്ഞു. കിളിരൂർ, കവിയൂർ, നിർഭയ, സൗമ്യ വധക്കേസ് തുടങ്ങിയവയിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്നാണ് സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നൽകിയ പരാതിയിൽ പോലീസ് നടപടി വൈകിയതിനെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്. മുൻപ് നടത്തിയ അന്വേഷണങ്ങളിൽ പോലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാർ ആരോപിക്കുന്നു. നിലവിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

The post പോക്‌സോ കേസ് നിലനിൽക്കില്ല; തനിക്കെതിരെയുള്ളത് രാഷ്ട്രീയ വ്യക്തിഹത്യയെന്ന് ആർ. ശ്രീലേഖ appeared first on Express Kerala.

See also  വിനീഷ്യസ് തിളങ്ങി; ബെൻഫിക്കയെ വീഴ്ത്തി റയൽ മാഡ്രിഡ് അവസാന 16-ൽ
Spread the love

New Report

Close