loader image
തമിഴ്‌നാട്ടിൽ സീറ്റ് വിഭജനം പ്രതിസന്ധിയിൽ? 10 സീറ്റുകൾ വേണമെന്ന് സി.പി.എം, വഴങ്ങാതെ ഡി.എം.കെ

തമിഴ്‌നാട്ടിൽ സീറ്റ് വിഭജനം പ്രതിസന്ധിയിൽ? 10 സീറ്റുകൾ വേണമെന്ന് സി.പി.എം, വഴങ്ങാതെ ഡി.എം.കെ

മിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡി.എം.കെ – സി.പി.എം സീറ്റ് വിഭജന ചർച്ചകളുടെ ആദ്യഘട്ടം തീരുമാനമാകാതെ പിരിഞ്ഞു. ഇത്തവണ രണ്ടക്ക സീറ്റുകൾ വേണമെന്ന ആവശ്യമാണ് സി.പി.എം മുന്നോട്ടുവെച്ചത്. കഴിഞ്ഞ തവണ ആറ് സീറ്റുകളിൽ മത്സരിച്ച പാർട്ടി, തങ്ങളുടെ സ്വാധീന മേഖലകളിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, സഖ്യകക്ഷികളുടെ എണ്ണം വർദ്ധിച്ച സാഹചര്യം കണക്കിലെടുത്ത് എല്ലാവരും സീറ്റുകളുടെ എണ്ണത്തിൽ വിട്ടുവീഴ്ച ചെയ്യണമെന്നാണ് ഡി.എം.കെ നേതൃത്വം വ്യക്തമാക്കുന്നത്.

രണ്ടക്ക സീറ്റുകൾ എന്ന സി.പി.എം ആവശ്യം അംഗീകരിക്കാൻ ഡി.എം.കെ സ്ക്രീനിംഗ് കമ്മിറ്റി ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ തവണത്തെ പ്രകടനം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെന്ന് ഡി.എം.കെ അറിയിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന രണ്ടാം ഘട്ട ചർച്ചകളിൽ സീറ്റുകളുടെ കാര്യത്തിൽ ധാരണയാകുമെന്നാണ് ഇരുവിഭാഗവും പ്രതീക്ഷിക്കുന്നത്.

The post തമിഴ്‌നാട്ടിൽ സീറ്റ് വിഭജനം പ്രതിസന്ധിയിൽ? 10 സീറ്റുകൾ വേണമെന്ന് സി.പി.എം, വഴങ്ങാതെ ഡി.എം.കെ appeared first on Express Kerala.

Spread the love
See also  ഖമേനിക്ക് കൈ കൊടുത്ത് ഷിജിങ് പിംഗ്

New Report

Close