loader image
‘ദി കേരളാ സ്റ്റോറി 2’ പ്രദർശിപ്പിക്കാം; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

‘ദി കേരളാ സ്റ്റോറി 2’ പ്രദർശിപ്പിക്കാം; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

വിവാദ ചിത്രം ‘ദി കേരളാ സ്റ്റോറി 2’ന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ച ചിത്രമാണിതെന്നും ടീസർ പുറത്തിറങ്ങി 16 ദിവസത്തിന് ശേഷം ഹർജി നൽകിയത് അനാവശ്യമാണെന്നുമുള്ള നിർമ്മാതാക്കളുടെ വാദം കോടതി അംഗീകരിച്ചു. ചില സാമൂഹിക വിപത്തുകളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം കേരളത്തെ അപമാനിക്കുന്നില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും നിർമ്മാതാക്കൾ കോടതിയിൽ വ്യക്തമാക്കി.

മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിൾ ബെഞ്ച് ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞിരുന്നത്. കേരളത്തെ വർഗീയതയുടെ നാടായി ചിത്രീകരിക്കാൻ സിനിമ കാരണമാകുമെന്നും സെൻസർ ബോർഡ് ഇത്തരം കാര്യങ്ങൾ പരിഗണിച്ചില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.

The post ‘ദി കേരളാ സ്റ്റോറി 2’ പ്രദർശിപ്പിക്കാം; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് appeared first on Express Kerala.

See also  ആരോഗ്യ മന്ത്രിയെ ഡിസ്ചാർജ് ചെയ്തു; തുടർചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക്
Spread the love

New Report

Close