
നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ പരിശോധിച്ചതിൽ പക്ഷപാതപരമായ സമീപനമുണ്ടായെന്നും സർക്കാർ അപ്പീലിൽ ആരോപിക്കുന്നു. ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് നിരവധി സ്ഥലങ്ങളിൽ നിന്നുള്ള തെളിവുകൾ ഉണ്ടായിരുന്നിട്ടും കോടതി അവ വിശ്വസിച്ചില്ല. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് സുനി ദിലീപിന് അയച്ച കത്ത് തള്ളിക്കളഞ്ഞത് നിയമപരമല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിയതിന് നിർണ്ണായക തെളിവുകൾ ഉണ്ടായിരുന്നിട്ടും കോടതി അവ അവഗണിച്ചുവെന്നും അപ്പീലിലുണ്ട്. ദിലീപിന്റെ സഹോദരന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ വിവരണം ഇതിന് പ്രധാന തെളിവാണ്. വീഡിയോ ദൃശ്യങ്ങൾ മണിക്കൂറുകളോളം കാണാതെ ഇത്തരത്തിൽ ഒരു സീൻ വിവരണം എഴുതിയെടുക്കാൻ സാധിക്കില്ല എന്ന വസ്തുത കോടതി പരിഗണിച്ചില്ല. നിർണായക സാക്ഷികളെ കോടതി വിശ്വാസത്തിലെടുത്തില്ലെന്നും അപ്പീലിൽ പറയുന്നു.
The post നടിയെ ആക്രമിച്ച കേസ്! ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ; വിചാരണ അട്ടിമറിച്ചെന്ന് ആരോപണം appeared first on Express Kerala.



