loader image
‘ധൈര്യമുണ്ടെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാൾ

‘ധൈര്യമുണ്ടെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാൾ

ൽഹി മദ്യനയക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിട്ട് വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്ക് ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, വരാനിരിക്കുന്ന പോരാട്ടത്തിൽ ബിജെപി 10 സീറ്റിലധികം നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് റൗസ് അവന്യൂ കോടതി കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കെ. കവിതയുൾപ്പെടെയുള്ള മറ്റ് 23 പേരെയും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കിയത്.

പ്രോസിക്യൂഷൻ ഉന്നയിച്ച അഴിമതി, ക്രിമിനൽ ഗൂഢാലോചന ആരോപണങ്ങളെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. സിബിഐ ഹാജരാക്കിയ രേഖകളിൽ പ്രതികൾക്കെതിരെ വിശ്വസനീയമായ തെളിവുകളില്ലെന്നും വിചാരണ തുടങ്ങാൻ പോലും ആവശ്യമായ പ്രാഥമിക വിവരങ്ങൾ കേസിലില്ലെന്നും 600 പേജുള്ള വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ കേസെന്നും അധികാരമോഹത്തിനായി മോദിയും അമിത് ഷായും ഡൽഹിയെ നശിപ്പിക്കുകയാണെന്നും വിധിക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ കെജ്‌രിവാൾ ആരോപിച്ചു.

See also  പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ!

Also Read: കടലിനടിയിൽ ഇനി ശത്രുക്കൾക്ക് ചങ്കിടിപ്പ്! വെള്ളത്തിനടിയിലെ ശത്രുവിനെ മണത്തുപിടിക്കുന്ന വേട്ടക്കാരൻ! ഇന്ത്യൻ നാവികസേനയുടെ ‘ഡോൾഫിൻ ഹണ്ടർ’ എത്തി!

2025-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70-ൽ 48 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചെടുത്തിരുന്നു. എന്നാൽ മദ്യനയക്കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതോടെ ജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി. കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തോട് മാപ്പ് പറയണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഈ കോടതി വിധി ഡൽഹി രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

The post ‘ധൈര്യമുണ്ടെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാൾ appeared first on Express Kerala.

Spread the love

New Report

Close