
തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ജയകുമാർ ജയൻ (65) പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി കണ്ടെത്തി. 2025 ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഏഴുമണിയോടെ റോഡിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ പരിചയം നടിച്ച് വിളിച്ചുവരുത്തി ഷേക്ക് ഹാൻഡ് നൽകാനെന്ന വ്യാജേന കൈയിൽ പിടിച്ച് വലിക്കുകയും തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. ജഡ്ജ് അഞ്ജു മീര ബിർള പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
തന്റെ വീടിനടുത്ത് ജോലിക്ക് വന്ന് പരിചയമുള്ള കുട്ടിയെ തന്ത്രപൂർവ്വം വിളിച്ചുവരുത്തിയാണ് പ്രതി ക്രൂരത കാട്ടിയത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. ഇഷ്ടം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ആരോടും പറയരുതെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ ഭയന്നോടിയ കുട്ടി സമീപത്തുണ്ടായിരുന്ന അച്ഛന്റെ സുഹൃത്തുക്കളെ വിവരമറിയിക്കുകയും തുടർന്ന് അമ്മൂമ്മയുടെ ഫോണിലൂടെ അച്ഛനെ വിളിച്ച് കാര്യം പറയുകയുമായിരുന്നു. വഞ്ചിയൂർ പോലീസ് എസ്.ഐ. അലക്‌സ് സിയാണ് കേസ് അന്വേഷിച്ചത്.
Also Read: ഗുരുഗ്രാമിൽ നേപ്പാളി യുവതിക്ക് നേരെ കൂട്ടബലാത്സംഗം; ഒരാള്‍ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ
നേരത്തെയും സമാനമായ ക്രൂരകൃത്യങ്ങളിൽ ഏർപ്പെട്ട ചരിത്രമുള്ളയാളാണ് പ്രതി. 2012-ൽ ഒരു കല്യാണമണ്ഡപത്തിൽ വാച്ചറായി ജോലി ചെയ്യവേ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഏഴുവർഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും ബാലപീഡന കേസിൽ പിടിയിലാകുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ കോടതിയിൽ ഹാജരായി.
The post യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; പിന്നാലെ 15-കാരനെ ഉപദ്രവിച്ചു appeared first on Express Kerala.



