loader image
വോട്ട് വിഹിതത്തിൽ യുഡിഎഫ് മുന്നിൽ; വടക്കൻ കേരളത്തിലും മധ്യകേരളത്തിലും തരംഗം, ബിജെപിക്ക് 0-2 സീറ്റുകൾ

വോട്ട് വിഹിതത്തിൽ യുഡിഎഫ് മുന്നിൽ; വടക്കൻ കേരളത്തിലും മധ്യകേരളത്തിലും തരംഗം, ബിജെപിക്ക് 0-2 സീറ്റുകൾ

രാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫിന് വലിയ തിരിച്ചടി നേരിടുമെന്നും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുമെന്നും ലോക് പോൾ സർവേ പ്രവചിക്കുന്നു. ആകെയുള്ള 140 സീറ്റുകളിൽ 81 മുതൽ 86 വരെ സീറ്റുകൾ നേടി യുഡിഎഫ് മുന്നേറുമെന്നാണ് കണ്ടെത്തൽ. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിന് 51 മുതൽ 59 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോൾ, ബിജെപി നയിക്കുന്ന എൻഡിഎ പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ നേടാനാണ് സാധ്യതയെന്നും സർവേ വ്യക്തമാക്കുന്നു. 43-45 ശതമാനം വോട്ട് വിഹിതം യുഡിഎഫ് നേടുമെന്നാണ് പ്രവചനം.

സർക്കാരിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരമാണ് എൽഡിഎഫിന് വിനയാകുന്നത്. ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. റബ്ബർ കർഷകരുടെ പ്രതിഷേധം, വന്യജീവി ആക്രമണം, മലയോര മേഖലയിലെ അതൃപ്തി എന്നിവ എൽഡിഎഫ് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കും. കൂടാതെ, സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ മുസ്ലിം ലീഗുമായി അടുക്കുന്നതും കോൺഗ്രസ് സഭകളുമായി നടത്തുന്ന സമ്പർക്കവും യുഡിഎഫിന് അനുകൂലമായ വോട്ട് ഏകീകരണത്തിന് കാരണമാകുമെന്നും സർവേ വിലയിരുത്തുന്നു.

See also  റിങ്കു സിംഗിന്റെ പിതാവ് അന്തരിച്ചു; താരം ഇന്ത്യൻ ക്യാമ്പ് വിട്ടു

Also Read: ഇത് മോദി-ഷാ സഖ്യത്തിന് ഏറ്റ അപ്രതീക്ഷിത പ്രഹരം? വേട്ടയാടിയവർക്ക് വിധി നൽകിയ മറുപടി; കെജ്‌രിവാൾ എന്ന ‘ചാണക്യൻ’ വീണ്ടും കളത്തിലേക്ക്!

മേഖല തിരിച്ചുള്ള പ്രവചനങ്ങളിൽ വടക്കൻ കേരളത്തിൽ മുസ്ലിം ലീഗിന്റെ കരുത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തും. മധ്യകേരളത്തിൽ ക്രൈസ്തവ വോട്ടുകൾ യുഡിഎഫിനൊപ്പം നിൽക്കുന്നത് അവർക്ക് വലിയ കരുത്താകും; പ്രത്യേകിച്ചും എറണാകുളം, തൃശൂർ ജില്ലകളിൽ. തെക്കൻ കേരളത്തിൽ എൽഡിഎഫ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമെങ്കിലും പത്തനംതിട്ട പോലുള്ള ജില്ലകളിൽ യുഡിഎഫിന് മുൻതൂക്കം ലഭിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. തിരുവനന്തപുരത്ത് ചില മണ്ഡലങ്ങളിൽ ബിജെപി നടത്തുന്ന മുന്നേറ്റം എൽഡിഎഫ് വോട്ടുകൾ ചോർത്തുന്നത് യുഡിഎഫിന് പരോക്ഷമായി ഗുണകരമാകും.

നെൽകർഷകർ, കശുവണ്ടി തൊഴിലാളികൾ, സർക്കാർ ജീവനക്കാർ തുടങ്ങിയ പരമ്പരാഗത എൽഡിഎഫ് വോട്ടർമാർക്കിടയിലെ അതൃപ്തി ഇത്തവണ നിർണ്ണായകമാകും. വടക്കൻ ജില്ലകളിലെ ചില കോട്ടകൾ നിലനിർത്താൻ എൽഡിഎഫിന് സാധിക്കുമെങ്കിലും സംസ്ഥാന വ്യാപകമായി യുഡിഎഫിന് അനുകൂലമായ തരംഗമാണ് നിലവിലുള്ളതെന്ന് ലോക് പോൾ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നടത്തിയ മികച്ച പ്രകടനത്തിന്റെ തുടർച്ചയായാണ് ഈ സർവേ ഫലങ്ങളെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

See also  നോമ്പ് തുറക്കാൻ ഭക്ഷണമുണ്ട്, വാങ്ങാൻ പണമില്ല! 

The post വോട്ട് വിഹിതത്തിൽ യുഡിഎഫ് മുന്നിൽ; വടക്കൻ കേരളത്തിലും മധ്യകേരളത്തിലും തരംഗം, ബിജെപിക്ക് 0-2 സീറ്റുകൾ appeared first on Express Kerala.

Spread the love

New Report

Close