loader image
ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്! ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച നിർണ്ണായക യോഗം ഇന്ന്

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്! ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച നിർണ്ണായക യോഗം ഇന്ന്

ക്രൈസ്തവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച നിർണ്ണായക യോഗം ഇന്ന് ചേരും. വൈകീട്ട് നാലരയ്ക്ക് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചർച്ചയിൽ വിവിധ സഭാ നേതൃത്വങ്ങൾ പങ്കെടുക്കും. റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകരിക്കുകയും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. കമ്മീഷൻ മുന്നോട്ടുവെച്ച മുഴുവൻ ശുപാർശകളും എത്രയും വേഗം നടപ്പിലാക്കണമെന്നതാണ് സഭകളുടെ പ്രധാന ആവശ്യം.

2020-ൽ നിയമിതനായ കമ്മീഷന്റെ റിപ്പോർട്ട് നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ നിരവധി യോഗങ്ങൾ നടന്നിട്ടുണ്ട്. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് തലവന്മാരും അഞ്ച് തവണയോളം വിഷയം ചർച്ച ചെയ്തിരുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ സഭകൾ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ പരിഹരിക്കുകയും ഭാവി നടപടികൾ വ്യക്തമാക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം.

The post ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്! ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച നിർണ്ണായക യോഗം ഇന്ന് appeared first on Express Kerala.

See also  കുട്ടികളുടെ ഇൻസ്റ്റഗ്രാം തിരച്ചിലിൽ കണ്ണുണ്ടാകും; ആത്മഹത്യാ ചിന്തകൾ രക്ഷിതാക്കളെ അറിയിക്കാൻ മെറ്റ
Spread the love

New Report

Close