loader image
സി.ഐ ആൻ്റോയായി സൈജു കുറുപ്പ്; ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ആരം’ ചിത്രീകരണം പൂർത്തിയായി!

സി.ഐ ആൻ്റോയായി സൈജു കുറുപ്പ്; ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ആരം’ ചിത്രീകരണം പൂർത്തിയായി!

സൈജു കുറുപ്പിനെ നായകനാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ‘ആരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കോഴിക്കോട് നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ പൊലീസ് സ്റ്റോറി 45 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗിന് ശേഷമാണ് പാക്കപ്പായത്. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.

സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെത്തുടർന്നുള്ള ദുരൂഹതകളുമാണ് ചിത്രത്തിന്റെ പ്രമേയം. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന സി.ഐ ആൻ്റോ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും സീരിയസായ വേഷങ്ങളിൽ ഒന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ഒരു ഇമോഷണൽ ഡ്രാമ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

Also Read: “അമൃതം ഗമയയിലെ ആ ഡോക്ടറെ എനിക്കിഷ്ടം”; മോഹൻലാലിനോട് സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി

‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിം കൂടിയാണിത്. സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, മീര വാസുദേവ്, അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ് തുടങ്ങിയ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരുടെ വരികൾക്ക് രോഹിത് ഗോപാലകൃഷ്ണൻ സംഗീതം പകരുന്നു. പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായണൻ. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.

See also  ശബരിമല പടിപൂജ ബുക്കിംഗിൽ തട്ടിപ്പ്; രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്

The post സി.ഐ ആൻ്റോയായി സൈജു കുറുപ്പ്; ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ആരം’ ചിത്രീകരണം പൂർത്തിയായി! appeared first on Express Kerala.

Spread the love

New Report

Close