
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ കടന്നാക്രമണവുമായി ബിജെപി എംപി കങ്കണ റണാവത്ത് രംഗത്ത്. രാഹുൽ ഗാന്ധി ഒരു പക്വതയില്ലാത്ത നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കോൺഗ്രസ് തന്നെ ലജ്ജിക്കുന്നുണ്ടാകുമെന്നും കങ്കണ പരിഹസിച്ചു. കോൺഗ്രസ് എന്ന പാർട്ടിക്ക് ഇനി ഒരു നിലനിൽപ്പുണ്ടാകണമെങ്കിൽ രാഹുലിന് പകരം മികച്ച ഒരു മുഖത്തെ അവർ കണ്ടെത്തണമെന്നും, ഇല്ലെങ്കിൽ പാർട്ടി പൂർണ്ണമായും തകരുമെന്നും കങ്കണ ഡൽഹിയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ ‘വഷളായ കുട്ടി’ (രാജാ ബേട്ട) എന്ന് വിശേഷിപ്പിച്ച കങ്കണ, അദ്ദേഹം ഇന്ത്യാ വിരുദ്ധ ശക്തികളുടെ കയ്യിലെ പാവയാണെന്നും ആരോപിച്ചു. ആഗോള വേദികളിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാനും അദ്ദേഹം ശ്രമിക്കുകയാണ്. കുറഞ്ഞ ഐക്യു ഉള്ള ഒരാൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് രാജ്യത്തിന് തന്നെ വലിയ ഭീഷണിയാണെന്നും, പ്രതിപക്ഷത്തായാലും ഇതിലും മികച്ച ഒരു നേതാവിനെ ഇന്ത്യക്കാർ അർഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Also Read: ഡൽഹിയിൽ തുലിപ് വസന്തം; ചരിത്രവും പ്രണയവും പൂക്കുന്ന വീഥികൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവും മികച്ച രാഷ്ട്രീയക്കാരനെന്നും അദ്ദേഹത്തിൽ നിന്നാണ് രാഷ്ട്രീയം പഠിക്കേണ്ടതെന്നും കങ്കണ പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയിൽ നിന്ന് ‘എന്താണ് ചെയ്യാൻ പാടില്ലാത്തത്’ എന്ന പാഠമാണ് പഠിക്കാനുള്ളത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമരരീതികളെയും കങ്കണ വിമർശിച്ചു. മഹാത്മാഗാന്ധിയുടെ ആഗ്രഹം പോലെ കോൺഗ്രസിനെ പൂർണ്ണമായി ഇല്ലാതാക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും കങ്കണ റണാവത്ത് പരിഹസിച്ചു.
The post കോൺഗ്രസിന് സ്വയം രക്ഷപ്പെടണമെങ്കിൽ അവർ ആദ്യം ഒരു പുതിയ മുഖം തേടണം: ആഞ്ഞടിച്ച് കങ്കണ റണാവത്ത് appeared first on Express Kerala.



