loader image
രുചിയിൽ കേമൻ ‘വറുത്തരച്ച ചുമന്ന ചമ്മന്തി’; ഇഡലിക്കും ദോശയ്ക്കും ഇനി ഈ ഒരു കൂട്ട് മതി!

രുചിയിൽ കേമൻ ‘വറുത്തരച്ച ചുമന്ന ചമ്മന്തി’; ഇഡലിക്കും ദോശയ്ക്കും ഇനി ഈ ഒരു കൂട്ട് മതി!

തേങ്ങ അരച്ച സാധാരണ ചമ്മന്തികളിൽ നിന്ന് വ്യത്യസ്തമായി, ദീർഘനാൾ കേടുകൂടാതെ ഇരിക്കുന്നതും അതീവ രുചികരവുമായ ഒന്നാണ് ഈ വറുത്തരച്ച ചുമന്ന ചമ്മന്തി. എണ്ണയിൽ വറുത്തെടുക്കുന്നത് കൊണ്ട് തന്നെ ഈ ചമ്മന്തി ഒരാഴ്ചയോളം ഫ്രിഡ്ജിൽ വെച്ച് കേടുകൂടാതെ ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.

സാധനങ്ങൾ

ചെറിയ ഉള്ളി – 15-20 എണ്ണം
ചുവന്ന മുളക് – 12 – 14 എണ്ണം
വെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചെറിയ ഉള്ളിയും ചുവന്ന മുളകും വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. പച്ച മണം മാറി ഉള്ളിയുടെ നിറം ബ്രൗൺ നിറമാകുന്നതു വരെ വഴറ്റാൻ ശ്രദ്ധിക്കണം. നന്നായി വഴറ്റിയ ശേഷം അതിലേക്ക് ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഈ കൂട്ട് തണുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ ചമ്മന്തി 5-6 ദിവസം കേടുവരാതെ ഫ്രിജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നത്.

See also  ഇസ്രയേലിൽ അതീവ ജാഗ്രത; ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശങ്ങളുമായി എംബസി

The post രുചിയിൽ കേമൻ ‘വറുത്തരച്ച ചുമന്ന ചമ്മന്തി’; ഇഡലിക്കും ദോശയ്ക്കും ഇനി ഈ ഒരു കൂട്ട് മതി! appeared first on Express Kerala.

Spread the love

New Report

Close