loader image
മക്കരപ്പറമ്പ് സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; അഞ്ച് പേർക്ക് ക്രൂരമർദനം, 70 വിദ്യാർത്ഥികൾക്കെതിരെ പരാതി

മക്കരപ്പറമ്പ് സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; അഞ്ച് പേർക്ക് ക്രൂരമർദനം, 70 വിദ്യാർത്ഥികൾക്കെതിരെ പരാതി

മലപ്പുറം: ഇൻസ്റ്റഗ്രാം റീൽ ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മക്കരപ്പറമ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ കൂട്ടമർദനം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിനും നാല് സുഹൃത്തുക്കൾക്കുമാണ് സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റത്. സംഭവത്തിൽ മർദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബം മലപ്പുറം പോലീസിൽ പരാതി നൽകി.

ഒൻപത് പത്ത് ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഈ പ്രശ്നം നേരത്തെ സംസാരിച്ച് തീർത്തതായിരുന്നുവെങ്കിലും അതിന്റെ തുടർച്ചയായാണ് വീണ്ടും ആക്രമണം ഉണ്ടായതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. 70-ഓളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റ ഷഹബാസ് മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികൾ കൂട്ടമായി ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

The post മക്കരപ്പറമ്പ് സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; അഞ്ച് പേർക്ക് ക്രൂരമർദനം, 70 വിദ്യാർത്ഥികൾക്കെതിരെ പരാതി appeared first on Express Kerala.

Spread the love
See also  ‘മന്ത്രിക്കെതിരെ നടന്നത് ആസൂത്രിത നീക്കം’; പി.കെ. ശ്രീമതി ടീച്ചർ

New Report

Close