
കോട്ടയം: ഭാര്യാമാതാവിനെ പീഡനത്തിനിരയാക്കിയ കേസിൽ നീണ്ടൂർ സ്വദേശിക്ക് 18 വർഷം കഠിനതടവ് വിധിച്ചു. ശിക്ഷാ നടപടികൾക്ക് പുറമെ 72,000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് റോഷൻ തോമസ് വിധിച്ചു. പിഴത്തുക ഒടുക്കുകയാണെങ്കിൽ അതിൽ നിന്നും 65,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറ്റുമാനൂർ പോലീസാണ് പ്രതിയെ പിടികൂടിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 22 ഓളം രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
The post ഭാര്യാമാതാവിനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 18 വർഷം കഠിനതടവും പിഴയും appeared first on Express Kerala.



