loader image
മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും വെല്ലുവിളി; ജെഎസ്ഡബ്ല്യുവിന്റെ ജെറ്റോർ T2 എസ്‌യുവി കേരളത്തിൽ പരീക്ഷണയോട്ടം നടത്തി

മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും വെല്ലുവിളി; ജെഎസ്ഡബ്ല്യുവിന്റെ ജെറ്റോർ T2 എസ്‌യുവി കേരളത്തിൽ പരീക്ഷണയോട്ടം നടത്തി

ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ചൈനീസ് വാഹന ബ്രാൻഡായ ചെറിയുമായി സഹകരിച്ച് പുറത്തിറക്കുന്ന ജെറ്റോർ ടി2 എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം ആരംഭിച്ചു. 2026 ദീപാവലിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം, പ്ലഗ്-ഇൻ ഹൈബ്രിഡ് വിഭാഗത്തിലാണ് അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ജെഎസ്ഡബ്ല്യു പ്ലാന്റിലാകും ഈ എസ്‌യുവി അസംബിൾ ചെയ്യുന്നത്.

പരുക്കൻ ലുക്കും ആധുനിക ഫീച്ചറുകളും ഒത്തുചേരുന്ന ഡിസൈനാണ് ജെറ്റോർ ടി2വിന്റേത്. മുൻവശത്ത് എൽഇഡി ലൈറ്റ് സ്ട്രിപ്പുകളും പിക്സൽ ആകൃതിയിലുള്ള ഫോഗ് ലാമ്പുകളും എസ്‌യുവിക്ക് കരുത്തുറ്റ രൂപം നൽകുന്നു. ലംബമായ ടെയിൽ ലാമ്പുകളും പിൻഭാഗത്തെ ചതുരാകൃതിയിലുള്ള ബോക്സ് ഘടനയും ഇതിന്റെ പ്രത്യേകതയാണ്. ഉള്ളിൽ 15.6 ഇഞ്ച് കൂറ്റൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12 സ്പീക്കറുകളുള്ള സോണി ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവ യാത്രക്കാർക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു.

Also Read: ഡ്രൈവിംഗ് ഇനി കൂടുതൽ കളർഫുൾ; പോക്കിമോൻ കൊറിയയുമായി കൈകോർത്ത് ഹ്യുണ്ടായ് മോട്ടോഴ്സ്

See also  ഇന്ത്യയുടെ കരുത്ത് കൂടി; തദ്ദേശീയ വ്യോമ പ്രതിരോധ മിസൈൽ പരീക്ഷണം വിജയം

സുരക്ഷയുടെ കാര്യത്തിലും ജെറ്റോർ ടി2 പിന്നിലല്ല. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്, 360-ഡിഗ്രി ക്യാമറ, ഹിൽ-സ്റ്റാർട്ട്, ഹിൽ-ഡിസെന്റ് അസിസ്റ്റൻസ് തുടങ്ങിയ അത്യാധുനിക സവിശേഷതകൾ ഇതിലുണ്ടാകും. വെന്റിലേറ്റഡ് സീറ്റുകളും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും സുഖകരമായ യാത്ര ഉറപ്പാക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇലക്ട്രിക് പതിപ്പും ലഭ്യമാണെങ്കിലും ഇന്ത്യയിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് വേർഷൻ മാത്രമാകും കമ്പനി എത്തിക്കുക.

1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 26.7 kWh ബാറ്ററിയും ചേരുന്നതാണ് ഇതിന്റെ പവർട്രെയിൻ. ബാറ്ററി ഉപയോഗിച്ച് മാത്രം ഏകദേശം 139 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്നത് ഇതിന്റെ വലിയൊരു നേട്ടമാണ്. ഓൾ-വീൽ ഡ്രൈവ് സൗകര്യത്തോടും ഇത് ലഭ്യമായേക്കാം. വിപണിയിലെത്തുമ്പോൾ മഹീന്ദ്ര XUV 7XO, ടാറ്റ സഫാരി തുടങ്ങിയ പ്രമുഖ മോഡലുകളോടായിരിക്കും ജെറ്റോർ ടി2 പ്രധാനമായും മത്സരിക്കുക.

The post മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും വെല്ലുവിളി; ജെഎസ്ഡബ്ല്യുവിന്റെ ജെറ്റോർ T2 എസ്‌യുവി കേരളത്തിൽ പരീക്ഷണയോട്ടം നടത്തി appeared first on Express Kerala.

Spread the love

New Report

Close