
ആന്ധ്രപ്രദേശിലെ കാക്കിനാഡയിലുള്ള പടക്കനിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. വെറ്റ്ലപാലം ഗ്രാമത്തിലെ ‘സൂര്യശ്രീ’ പടക്കശാലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ആറുപേരെ കാക്കിനാഡ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ നില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ഉത്തരവിടുകയും ചെയ്തു. അപകടസ്ഥലം സന്ദർശിക്കാൻ മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും അദ്ദേഹം നിർദ്ദേശം നൽകി. ദുരന്തബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്നും സർക്കാർ അറിയിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ആന്ധ്രയിൽ പടക്കശാലയിൽ വൻ സ്ഫോടനം; 20 മരണം, മരിച്ചവരിൽ അധികവും സ്ത്രീകൾ appeared first on Express Kerala.



