loader image
വിവാഹ സമ്മാനമായി ‘രണബാലി’; വിജയ്-രശ്മിക ദമ്പതികൾക്ക് സർപ്രൈസുമായി അണിയറപ്രവർത്തകർ!

വിവാഹ സമ്മാനമായി ‘രണബാലി’; വിജയ്-രശ്മിക ദമ്പതികൾക്ക് സർപ്രൈസുമായി അണിയറപ്രവർത്തകർ!

വിവാഹിതരായ തെന്നിന്ത്യൻ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും സ്നേഹനിർഭരമായ സർപ്രൈസുമായി ‘രണബാലി’ അണിയറപ്രവർത്തകർ. ഫെബ്രുവരി 26-ന് ഉദയ്പുരിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. നവദമ്പതികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിലെ പുതിയ പോസ്റ്ററും ‘എന്തയ്യാ സാമി’ എന്ന ആദ്യ ഗാനവുമാണ് റിലീസ് ചെയ്തത്.

“ഞങ്ങളുടെ രണബാലിയും ജയമ്മയും എന്നെന്നും ഒരുമിച്ച്” എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിൽ രണബാലിയുടെ ഭാര്യയായ ജയമ്മ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. അണിയറപ്രവർത്തകരുടെ ഈ സ്നേഹസമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് താരങ്ങളും പോസ്റ്റുകൾ പങ്കുവെച്ചു. ശ്വേതാ മോഹനും അജയ് ഗോഗവാലെയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Also Read: ആവേശം വിതറാൻ ‘രാവണപ്രഭു’ വീണ്ടും വരുന്നു; മാർച്ച് 6 മുതൽ തിയേറ്ററുകളിൽ

19-ാം നൂറ്റാണ്ടിലെ യഥാർഥ ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ അധികമാരും അറിയാത്ത ചരിത്രസംഭവങ്ങളെ ആസ്പദമാക്കി രാഹുൽ സങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘രണബാലി’. ‘ഗീതാ ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ഹിറ്റുകൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തും. പാൻ ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന ‘രണബാലി’ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

See also  ചിതറയിലെ മരണം കൊലപാതകം; മകളെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം അമ്മ ജീവനൊടുക്കിയതെന്ന് സ്ഥിരീകരണം

The post വിവാഹ സമ്മാനമായി ‘രണബാലി’; വിജയ്-രശ്മിക ദമ്പതികൾക്ക് സർപ്രൈസുമായി അണിയറപ്രവർത്തകർ! appeared first on Express Kerala.

Spread the love

New Report

Close