loader image
കുറഞ്ഞ എണ്ണയിൽ തയ്യാറാക്കാം സോഫ്റ്റ് അപ്പം; നാലുമണി ചായയ്ക്ക് ഇനി ആരോഗ്യകരമായ കൂട്ട്!

കുറഞ്ഞ എണ്ണയിൽ തയ്യാറാക്കാം സോഫ്റ്റ് അപ്പം; നാലുമണി ചായയ്ക്ക് ഇനി ആരോഗ്യകരമായ കൂട്ട്!

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ എണ്ണ അധികം ചേർക്കാത്ത വിഭവങ്ങൾ തേടുന്നവർക്ക് പരീക്ഷിക്കാവുന്ന മികച്ചൊരു സ്നാക്കാണ് ഈ സോഫ്റ്റ് അപ്പം. വളരെ കുറഞ്ഞ അളവിൽ മാത്രം എണ്ണ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്ന് മാത്രമല്ല, പ്രഭാതഭക്ഷണമായും ഉപയോഗിക്കാവുന്നതാണ്. തിരക്കേറിയ വൈകുന്നേരങ്ങളിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ വിഭവം ചായയുടെ രുചി വർദ്ധിപ്പിക്കുമെന്നുറപ്പാണ്.

സാധനങ്ങൾ

മൈദ/ഗോതമ്പുപൊടി – 1 കപ്പ്
ഇളം ചൂട് പാൽ (അല്ലെങ്കിൽ വെള്ളം) – 1/2 കപ്പ്
പഞ്ചസാര – 2 ടീസ്പൂൺ
ഇൻസ്റ്റന്റ് ഡ്രൈ ഈസ്റ്റ് – 1 ടീസ്പൂൺ
മുട്ട – 1 എണ്ണം
ചില്ലി ഫ്ലേക്സ് – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
സവാള – 1 (ചെറുതായി അരിഞ്ഞത്)
ക്യാപ്സിക്കം – 2 ടേബിൾ സ്പൂൺ
തക്കാളി – 2 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
ചീസ് – 1/4 കപ്പ് (നിർബന്ധമില്ല)
എണ്ണ /ബട്ടർ/നെയ്യ് – 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിൽ അര കപ്പ് ഇളം ചൂടുള്ള പാൽ ഒഴിക്കുക. ഇതിലേക്ക് പഞ്ചസാരയും ഈസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൂടെ ഒരു മുട്ടയും പൊട്ടിച്ചൊഴിക്കുക. ചില്ലി ഫ്ലേക്സ്, ഉപ്പ്, ഒരു ടേബിൾസ്പൂൺ എണ്ണ എന്നിവ കൂടി ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ഈ കൂട്ടിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് ഇളക്കുക. മാവ് കട്ടിയാണെങ്കിൽ കുറച്ചുകൂടി പാൽ ചേർക്കാം. ഈ കൂട്ട് നല്ല സോഫ്റ്റ് ആകണമെങ്കിൽ നന്നായി ബീറ്റ് ചെയ്യണം. ശേഷം ഇത് ഏകദേശം ഒരു മണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വെക്കുക. മാവ് നന്നായി പൊങ്ങി വന്ന ശേഷം അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ക്യാപ്സിക്കം, തക്കാളി, ചീസ് എന്നിവ ചേർത്ത് ഇളക്കി ന്നായി യോജിപ്പിക്കണം. ഒരു പാനിൽ കുറച്ച് എണ്ണ തടവുക. അടിയിൽ വേണമെങ്കിൽ വറുത്ത് ചെറുകഷ്ണങ്ങളാക്കിയ കുറച്ച് ചിക്കൻ കഷ്ണങ്ങൾ വയ്ക്കാം. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് മുഴുവനായി അതിലേക്ക് ഒഴിച്ചു കൊടുക്കുക. പാൻ അടുപ്പത്ത് വെച്ച് ഏറ്റവും കുറഞ്ഞ തീയിൽ ഏകദേശം 15 മിനിറ്റ് കുക്ക് ചെയ്യുക. മുകൾഭാഗം നന്നായി ഡ്രൈ ആയി വരുമ്പോൾ അല്പം എണ്ണ മുകളിൽ പുരട്ടി ഇത് മറിച്ചിടാം. മറുവശം ഏകദേശം അഞ്ചു മിനിറ്റ് ഫ്രൈ ചെയ്ത് നല്ല ഗോൾഡൻ നിറമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.

See also  ദുബായ് വിമാനത്താവളത്തിൽ സ്ഫോടനം! മരണമുഖത്തുനിന്ന് ഓടിരക്ഷപെട്ട് പി.വി. സിന്ധുവും സംഘവും; നടുക്കുന്ന വെളിപ്പെടുത്തൽ!

The post കുറഞ്ഞ എണ്ണയിൽ തയ്യാറാക്കാം സോഫ്റ്റ് അപ്പം; നാലുമണി ചായയ്ക്ക് ഇനി ആരോഗ്യകരമായ കൂട്ട്! appeared first on Express Kerala.

Spread the love

New Report

Close