
രമേശ് ചെന്നിത്തല രചിച്ച ‘My journey through Gandhi villages’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടിയും പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചേർന്നാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്കരിച്ച ‘ഗാന്ധിഗ്രാം’ പദ്ധതിയുടെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം.
രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷനായിരുന്ന 2012-ലാണ് ഗാന്ധിഗ്രാം പദ്ധതിക്ക് തുടക്കമിട്ടത്. 14 ജില്ലകളിലെയും തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ നടപ്പിലാക്കിയതിലൂടെ ആ ഗ്രാമങ്ങളുടെ മുഖച്ഛായ മാറിയതെങ്ങനെയെന്ന് പുസ്തകം വിശദീകരിക്കുന്നു. സംസ്ഥാന പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പ് ഫണ്ടും ഗാന്ധിഗ്രാം ഫണ്ടും വിനിയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങളുടെ സമഗ്രമായ ചിത്രം ഈ പുസ്തകത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നു.
The post ചെന്നിത്തലയുടെ ‘ഗാന്ധിഗ്രാമങ്ങൾ’; പുസ്തകം മമ്മൂട്ടിയും അടൂരും ചേർന്ന് പ്രകാശനം ചെയ്തു appeared first on Express Kerala.



