loader image
വിടവാങ്ങൽ മത്സരത്തിൽ അഴിഞ്ഞാട്ടം; ഇന്ത്യയ്‌ക്കെതിരെ 158 റൺസുമായി അലീസ ഹീലി

വിടവാങ്ങൽ മത്സരത്തിൽ അഴിഞ്ഞാട്ടം; ഇന്ത്യയ്‌ക്കെതിരെ 158 റൺസുമായി അലീസ ഹീലി

ന്ത്യക്കെതിരായ വിടവാങ്ങൽ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയോടെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസ താരം അലീസ ഹീലി. തന്റെ കരിയറിലെ അവസാന ഏകദിനത്തിൽ വെറും 98 പന്തിൽ നിന്ന് 27 ഫോറുകളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 158 റൺസാണ് താരം അടിച്ചുകൂട്ടിയത്.

ഹീലിയുടെ ഈ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിൽ 40 ഓവർ പിന്നിടുമ്പോൾ തന്നെ ഓസീസ് സ്കോർ 300 കടന്നു. അവിസ്മരണീയമായ നേട്ടങ്ങളുമായാണ് ഹീലി പാഡഴിക്കുന്നത്. ഏകദിനത്തിൽ 113 ഇന്നിങ്‌സുകളിൽ നിന്നായി ഏഴ് സെഞ്ച്വറികളടക്കം 3619 റൺസും, ടി20യിൽ 143 ഇന്നിങ്‌സുകളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 3054 റൺസും താരം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും 489 റൺസ് ഹീലിയുടെ സമ്പാദ്യത്തിലുണ്ട്. ഓസ്‌ട്രേലിയൻ ടീമിനൊപ്പം ആറ് ടി20 ലോകകപ്പ് കിരീടങ്ങളും രണ്ട് ഏകദിന ലോകകപ്പ് കിരീടങ്ങളും നാല് ആഷസ് കിരീടങ്ങളും ഒരു കോമൺവെൽത്ത് മെഡലും ഹീലി സ്വന്തമാക്കിയിട്ടുണ്ട്. ഓസീസ് പുരുഷ ടീമിലെ സൂപ്പർ താരം മിച്ചൽ സ്റ്റാർക്കിന്റെ പങ്കാളി കൂടിയാണ് അലീസ ഹീലി.

See also  യുദ്ധഭീതിയിൽ ബോളിവുഡ് താരങ്ങൾ; അബുദാബിയിൽ സുരക്ഷിതയാണെന്ന് ഇഷ ഗുപ്ത

The post വിടവാങ്ങൽ മത്സരത്തിൽ അഴിഞ്ഞാട്ടം; ഇന്ത്യയ്‌ക്കെതിരെ 158 റൺസുമായി അലീസ ഹീലി appeared first on Express Kerala.

Spread the love

New Report

Close