പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ആഗോള വിപണിയെ പിടിച്ചുലച്ചതോടെ കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് രാവിലെ പവന് 1,20,800 രൂപയിൽ വ്യാപാരം ആരംഭിച്ച സ്വർണത്തിന് ഉച്ചയോടെ മാത്രം 2,920 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ (22 കാരറ്റ്) സ്വർണത്തിന്റെ വില 1,23,720 രൂപ എന്ന അവിശ്വസനീയമായ നിരക്കിലെത്തി. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം ഇന്ന് മാത്രം ആകെ 5,240 രൂപയുടെ വർധനവാണ് പവന് ഉണ്ടായിരിക്കുന്നത്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 15,465 രൂപയും, 18 കാരറ്റ് ഗ്രാമിന് 12,705 രൂപയും (പവന് 1,01,640), 14 കാരറ്റ് ഗ്രാമിന് 9,890 രൂപയും (പവന് 79,120), 9 കാരറ്റ് സ്വർണം ഗ്രാമിന് 6,375 രൂപ (പവന് 51,000) എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.
The post ആളിക്കത്തി പശ്ചിമേഷ്യ; സ്വർണവിലയിൽ ചരിത്രത്തിലെ വൻ കുതിച്ചുചാട്ടം – പവന് 1.23 ലക്ഷം കടന്നു! appeared first on Express Kerala.



