loader image
അയൽക്കാരോട് കളി വേണ്ട, ഇറാന് യുഎഇയുടെ കനത്ത താക്കീത്; കണക്കുകൂട്ടലുകൾ തെറ്റിയാൽ ഒറ്റപ്പെടുത്തും!

അയൽക്കാരോട് കളി വേണ്ട, ഇറാന് യുഎഇയുടെ കനത്ത താക്കീത്; കണക്കുകൂട്ടലുകൾ തെറ്റിയാൽ ഒറ്റപ്പെടുത്തും!

ൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി യുഎഇ. അയൽരാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി.

“ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ നിങ്ങളെ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുത്തും. നിങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റുകയാണ്. അയൽക്കാരോടല്ല നിങ്ങളുടെ യുദ്ധമെന്ന് തിരിച്ചറിയണം. അവരോട് ഉത്തരവാദിത്വത്തോടെ പെരുമാറണം,” ഗർഗാഷ് പറഞ്ഞു.

Also Read: മുസന്ദം കടലിൽ എണ്ണടാങ്കറിന് നേരെ ആക്രമണം; 15 ഇന്ത്യക്കാരടക്കം 20 പേരെ രക്ഷപ്പെടുത്തി

അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ വ്യോമതാവളങ്ങളെയും വിവിധ നഗരങ്ങളെയും ലക്ഷ്യം വെച്ച് ഇറാൻ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രകോപനപരമായ നടപടികളെ അപലപിച്ച് യുഎഇ രംഗത്തെത്തിയത്.

See also  എം.കെ. സ്റ്റാലിന് 75-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

The post അയൽക്കാരോട് കളി വേണ്ട, ഇറാന് യുഎഇയുടെ കനത്ത താക്കീത്; കണക്കുകൂട്ടലുകൾ തെറ്റിയാൽ ഒറ്റപ്പെടുത്തും! appeared first on Express Kerala.

Spread the love

New Report

Close