
‘പോർ തൊഴിൽ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം “കര” റിലീസിനൊരുങ്ങുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയതാരം മമിത ബൈജുവാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. തമിഴകത്തെ മുൻനിര നായകന്മാരായ വിജയ്, സൂര്യ എന്നിവരുടെ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന മമിതയുടെ കരിയറിലെ മറ്റൊരു വലിയ ചുവടുവെപ്പാണ് ഈ സിനിമ. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം 2026 ഏപ്രില്‍ 30-ന് പ്രദർശനത്തിന് എത്തും.
വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് ജി.വി. പ്രകാശ് കുമാറാണ്. തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നത് കേരളത്തിലെ ആരാധകർക്കും ആവേശം പകരുന്ന വാർത്തയാണ്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.
Also Read: ചെന്നിത്തലയുടെ ‘ഗാന്ധിഗ്രാമങ്ങൾ’; പുസ്തകം മമ്മൂട്ടിയും അടൂരും ചേർന്ന് പ്രകാശനം ചെയ്തു
ധനുഷ് സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച ‘ഇഡ്‍ലി കടൈ’ എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രധാന പ്രോജക്റ്റുകളിൽ ഒന്നാണ് കര. നിത്യ മേനൻ നായികയായ ‘ഇഡ്‍ലി കടൈ’ വലിയ ശ്രദ്ധ നേടിയിരുന്നു. ആ വിജയത്തിന് പിന്നാലെ വിഘ്‌നേഷ് രാജയുടെ വ്യത്യസ്തമായ മേക്കിംഗിൽ ഒരുങ്ങുന്ന ‘കര’ ബോക്സ് ഓഫീസിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ.
The post ധനുഷിന്റെ നായികയായി മമിത ബൈജു! തമിഴകത്തെ വൻ പ്രതീക്ഷയായ ‘കര’ തിയറ്ററുകളിലേക്ക് appeared first on Express Kerala.



